വിക്കുള്ള തടിച്ച പെണ്‍കുട്ടി, ആ കൗമാരക്കാരിയോട് പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്: സമീറ റെഡ്ഡി

വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചര്‍ച്ചയാവാറുണ്ട്. കൗമാരക്കാലത്തെ ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയിരുന്നതിനാല്‍ തന്റെ ജീവിതം ദുഷ്‌ക്കരമായിരുന്നു എന്നാണ് സമീറ ചിത്രത്തോടൊപ്പം കുറിക്കുന്നത്.

“”തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുള്ളയാളാണ് ഞാന്‍. അതിനാല്‍ എന്റെ കുട്ടികളെ കൂടുതല്‍ കരുണയും ക്ഷമയുള്ളവരും ആക്കാന്‍ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കി വ്യത്യസ്തതകളെ അംഗീകരിക്കുക. ചെറുപ്പത്തില്‍ കേട്ട കുത്തുവാക്കുകളില്‍ തളരാതെ മുന്നോട്ടു പോകാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.

അന്നത്തെ കൗമാരക്കാരിയോട് അവള്‍ പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ തികഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഒരു ലോകം സൃഷ്ടിച്ചിട്ടില്ലേ? നമ്മുടെ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ പറഞ്ഞു വിടുന്നത്? അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക”” എന്നാണ് സമീറ റെഡ്ഡിയുടെ കുറിപ്പ്.

മുമ്പും ബോഡി പൊസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ പങ്കുവച്ച് സമീറ ശ്രദ്ധ നേടിയിരുന്നു. തടിയുടെ പേരില്‍ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ആക്ഷേപങ്ങളെ കുറിച്ച് നിരവധി തവണ പറഞ്ഞിട്ടുണ്ട്. മേക്ക്അപ്പ് ഇല്ലാത്ത തടിച്ചിരിക്കുന്ന ഇപ്പോഴത്തെ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം