'നീ കൂടുതല്‍ ഇരുണ്ടതാണ്, ഉയരം കൂടുതലാണ്'; തകര്‍ത്തുകളഞ്ഞ ബോളിവുഡ് സൗന്ദര്യ സങ്കല്‍പ്പങ്ങളെ കുറിച്ച് സമീറ റെഡ്ഡി

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് സമീറ റെഡ്ഡി. ബോളിവുഡിലെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ബോളിവുഡ് സിനിമകള്‍ക്കായി ശ്രമിച്ചപ്പോള്‍ തനിക്ക് ലഭിച്ച മറുപടികളെ കുറിച്ചാണ് സമീറയുടെ വാക്കുകള്‍

“”വളരെ ഇരുണ്ടതും, ഉയരം കൂടിയതും വിശാലവുമാണ് എന്നാണ് അവര്‍ പറഞ്ഞത്. തൊട്ടടുത്തുള്ള പെണ്‍കുട്ടി സങ്കല്‍പ്പത്തിലേക്ക് യോജിക്കില്ല. ആ ഒരു സങ്കല്‍പ്പത്തിലേക്ക് യോജിക്കാനായി നിരന്തരം ശ്രമിച്ചിരുന്നു, എന്നാല്‍ അത് എന്നെ തളര്‍ത്തുകയും മടുപ്പിക്കുകയും ചെയ്തു. അതില്‍ താന്‍ ഖേദിക്കുന്നില്ല, കാരണം അത് എന്നെ സ്വയം സ്‌നേഹിക്കാന്‍ പഠിപ്പിച്ചു.”” എന്നാണ് സമീറ ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ അത് വിവേചനമായിരുന്നില്ല, അതിലുപരി ശരീരം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്നും സമീറ പറഞ്ഞു. “മേനെ ദില്‍ തുജ്‌കോ ദിയ” എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സമീറ അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ഹിന്ദി സിനിമകളില്‍ തിളങ്ങിയ താരം തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വാരണം ആയിരം സിനിമയിലൂടെയാണ് താരം തമിഴ് ചലച്ചിത്ര രംഗത്ത് എത്തിയത്. ഈ സിനിമയിലൂടെ സമീറ ഏറെ ശ്രദ്ധേയായിരുന്നു.

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായാണ് സമീറ പ്രത്യക്ഷപ്പെട്ടത്. ശരീരഭാരത്തെ കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാള്‍ സന്തോഷവതിയായി ഇരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സമീറ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം