അതാണ് എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍; തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍

മലയാളികളുടെ പ്രിയ നടിയാണ് സംയുക്താ മേനോന്‍. ധനുഷ് നായകനാവുന്ന വാത്തി എന്ന ചിത്രത്തിലാണ് സംയുക്ത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംയുക്ത സെറ്റില്‍ നിന്നും ഇറങ്ങി പോയെന്ന് ചില റൂമറുകള്‍ ഇടക്ക് പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ താരം ഇതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്. എന്നാല്‍, വലിയ തോതില്‍ വൈറലായി. ഇത്രയും നാളത്തെ പ്രൊഷണല്‍ ജീവിതത്തിനൊപ്പം തന്നെ എന്റെ വ്യക്തിപരമായ ജീവിതവും വളര്‍ന്നു. ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു. അഭിമുഖങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നതിന് ശേഷം വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങി.

മനസ് തുറന്ന് സംസാരിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. അതിനു ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചോര്‍ത്താണ്. ഇതിന് ഉത്തമ ഉദാഹരണമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് തിരിച്ചടി നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്താണോ അതിനെ ആളുകള്‍ സ്നേഹിക്കുന്നു.’

കടുവയാണ് സംയുക്ത മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം. കടുവ’യില്‍ പൃഥ്വിരാജിന്റെ ഭാര്യ എല്‍സയായി എത്തിയത് സംയുക്ത മേനോന്‍ ആണ്.

മലയാളത്തിനു അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍, വിവേക് ഒബ്‌റോയ്, അലന്‍സിയര്‍, ബൈജു സന്തോഷ്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു