നിരാശ പങ്കുവെച്ച് സംയുക്ത; പരിഹാരവുമായി നിര്‍മ്മാതാക്കള്‍

നടി സംയുക്ത ഏറ്റവും പുതുതായി അഭിനയിച്ച ചിത്രം സായി ധരം തേജ് നായകനായെത്തിയ വിരുപാക്ഷയാണ്. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉഗാദി ഉത്സവത്തോടനുബന്ധിച്ച് വിരുപാക്ഷയിലെ സായി ധരം തേജിന്റെ സ്‌പെഷ്യല്‍ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

പക്ഷേ ഉത്സവ ദിനത്തില്‍ തന്റെ പോസ്റ്റര്‍ റിലീസ് ചെയ്യാത്തതില്‍ നായിക സംയുക്ത തന്റെ നിരാശ പ്രകടമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ നിരാശ പ്രകടിപ്പിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉടന്‍ ട്വീറ്റിനോട് പ്രതികരിക്കുകയും പരിഹരിക്കാന്‍ കുറച്ച് സമയം നല്‍കണമെന്നും ആവശ്യപ്പെട്ടു.

കാര്‍ത്തിക് വര്‍മ ദന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിക്കുന്നത് അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവര്‍ ഒന്നിച്ച പുഷ്പയുടെ സംവിധായകന്‍ സുകുമാറാണ്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഒരു ഗ്രാമത്തിലെ അജ്ഞാതവും അന്ധവിശ്വാസപരവുമായ ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

തീവണ്ടി, വെള്ളം, കടുവ തുടങ്ങിയ ഒരുപിടി ഹിറ്റ് മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ സംയുക്തയുടെ തമിഴ് ചിത്രം വാത്തി വലിയ വിജയം നേടിയിരുന്നു. ധനുഷിനു നായികയായിട്ടാണ് വാത്തിയില്‍ സംയുക്ത എത്തിയത്. മലയാള ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്ക് ഭീംല നായകിലൂടെയാണ് തെലുങ്കിലേക്ക് സംയുക്ത എത്തിയത്. 2022 അവസാനം റിലീസ് ചെയ്ത ഗാലിപാട്ട -2 വിലൂടെയാണ് കന്നടത്തിലേക്കും സംയുക്ത അരങ്ങേറ്റം കുറിച്ചത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?