വൃത്തിയുള്ള ഒരു ബാത്ത്റൂം പോലും അന്ന് കിട്ടിയിരുന്നില്ല: സംയുക്ത

വൃത്തിയുള്ള ഒരു ബാത്ത്റൂം ഉപയോഗിക്കാന്‍ പറ്റുകയെന്നത് അടിസ്ഥാന കാര്യമാണ് എന്നാല്‍ തുടക്കത്തില്‍ തനിക്ക് അതുപോലും കിട്ടിയിരുന്നില്ലെന്ന് നടി സംയുക്ത. ഷൂട്ടിംഗ് ലെക്കോഷന്‍ തന്റെ തൊഴിലിടമായത് കൊണ്ട് ഡിമാന്റ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ഇതെല്ലാം എന്നും ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ചാറ്റ് ഷോയിലാണ് സംയുക്തയുടെ പ്രതികരണം.

സംയുക്തയുടെ വാക്കുകള്‍

തമിഴിലും തെലുങ്കിലും പ്രേക്ഷകര്‍ നമുക്ക് നല്‍കുന്ന ബഹുമാനവും സ്നേഹവും വളരെ വലുതാണ്. എന്തുകൊണ്ടാണ് അതങ്ങനെയെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. തുടക്ക കാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല.

പലപ്പോഴും ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്റൂം ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങള്‍ക്കുള്ളതെന്നൊക്കെ പറയുമായിരുന്നു. ഇത് ശരിയല്ല എന്ന് പറയാന്‍ തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു.

സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലൊക്കേഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട തികച്ചും അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ഇങ്ങനെയായിരുന്നു. അത് പറ്റില്ല എന്ന് തന്നെയാണ് പിന്നീട് പറഞ്ഞത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്പേസിലെ ബേസിക് കാര്യമാണ്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?