തല്ലണ്ടായിരുന്നു, അന്ന് ചെയ്തത് തെറ്റായിപ്പോയി: തുറന്നുപറഞ്ഞ് സംയുക്തമേനോന്‍

ഷാജി കൈലാസ് ചിത്രം കടുവയില്‍ നായികാവേഷം കൈകാര്യം ചെയ്തതിന്റെ സന്തോഷത്തിലാണ് നടി സംയുക്താ മേനോന്‍. കടുവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് എങ്ങു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ് സംയുക്ത ശ്രീകണഠന്‍ നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ പങ്കുവെച്ചിരിക്കുകയാണ്. തീവണ്ടിയില്‍ ടൊവീനോയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അതിലെ തല്ലുന്ന രംഗത്തെക്കുറിച്ചും നടി പറയുന്നതിങ്ങനെ.

സിനിമയില്‍ ടൊവിനോ തോമസ് പുക വലിച്ചതിന് തല്ലുന്ന രംഗം പലതും യഥാര്‍ത്ഥമാണ്. പത്ത് പതിനഞ്ച് പ്രാവശ്യം ഞാന്‍ ടൊവിനോടെ തല്ലിയിട്ടുണ്ട്. യഥാര്‍ത്ഥജീവിതത്തിലും അങ്ങനെ ഒരാളെ തല്ലേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ അത് തെറ്റായിപ്പോയി എന്ന് എനിക്ക് പിന്നീട് തോന്ന്. അത് ആ പ്രായത്തിന്റെ പക്വത കുറവ് ആയിരുന്നു.

എന്റെ അമ്മയ്ക്ക് ശ്വാസം മുട്ട് ഉണ്ട്. അമ്മയുടെ മുന്നില്‍ നിന്ന് പുക വലിച്ചപ്പോള്‍ അയാളോട് ആദ്യം മാന്യമായ രീതിയില്‍ അമ്മ പറഞ്ഞു. പക്ഷെ അയാള്‍ പിന്നീട് ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോള്‍ ഞാന്‍ തല്ലുകയായിരുന്നു. പക്ഷെ അപ്പോള്‍ അവിടെ അങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്. അത് തെറ്റാണ് എന്ന് ഞാന്‍ അംഗീകരിയ്ക്കുന്നു. പൊതു സ്ഥലത്ത് അങ്ങനെ ആയിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്. അവര്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു