എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും ഭാവന പറയാറുണ്ട് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്: സംയുക്ത വര്‍മ്മ

പതിനേഴ് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് നടി സംയുക്ത വര്‍മ . ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അടുത്ത സുഹൃത്തും നടിയുമായ ഭാവനയെക്കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിലത്ത് വീണ് പൊട്ടിതകര്‍ന്നിട്ടും പിന്നെയും ഉയര്‍ത്തെഴുന്നേറ്റ് വന്ന കുട്ടിയാണ് ഭാവന എന്നാണ് സംയുക്ത വര്‍മ പറയുന്നത്. ഒരു സഹോദരിയെപ്പോലെ ഭാവനയെ സ്‌നേഹിക്കുന്നുവെന്നും സംയുക്ത വര്‍മ പറയുന്നു.

‘ഭാവന എനിക്ക് എന്റെ സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്. അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങള്‍ കാണുന്ന പോലെ സ്ട്രോങ്ങൊക്കെ ആണെങ്കിലും കഴിഞ്ഞുപോയ രണ്ട് മൂന്ന് വര്‍ഷം ആ കുട്ടി കടന്നുപോയ മെന്റല്‍ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു.’

‘ഞങ്ങള്‍ അടുത്ത ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളു. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളര്‍ന്ന് പോയിടത്ത് നിന്ന് അവള്‍ തിരികെ വന്നതാണ്. അതില്‍ നിന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്.’

Read more

‘എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്. അച്ഛന്‍ മരിച്ചിട്ട് അധികം ആയിട്ടില്ല. വളരെ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള ആളാണ് ഭാവന.’ സംയ്ുക്ത കൂട്ടിച്ചേര്‍ത്തു.