അഭിനയം നിര്‍ത്തിയതില്‍ സങ്കടമില്ല'; തുറന്നുപറഞ്ഞ് സംയുക്ത

ബിജു മേനോനുമായുള്ള വിവാഹശേഷമാണ് സംയുക്ത വര്‍മ്മ സിനിമാ രംഗത്ത് നിന്ന് ഇടവേളയെടുത്തത്. ഇപ്പോഴിതാ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് .’സിനിമയിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ബിഗ് സ്‌ക്രീനില്‍ നിന്ന് മാറിനിന്നതില്‍ വിഷമം തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ല. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാന്‍ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോള്‍ ഏന്തെങ്കിലും ക്ലാസോ വര്‍ക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ.’

‘പഴശ്ശിരാജയില്‍ കനിഹയുടെ റോള്‍ അഭിനയിക്കാന്‍ എന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ആ സമയത്ത് മകന്‍ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. സിനിമയില്‍ അഭിനയിക്കാത്തതില്‍ സങ്കടം തോന്നിയിട്ടില്ല.’

‘കുടുംബ ജീവിതം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞ് മകന്‍ പിറന്നപ്പോള്‍ മദര്‍ഹുഡ് നന്നായി ആസ്വദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. യോഗയൊക്കെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പഠിച്ച് തുടങ്ങി.’

‘ഗര്‍ഭിണിയാകുന്നതിനൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂ. സംയുക്ത കൂട്ടിച്ചേര്‍ത്തു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന