പഴശ്ശിരാജയില്‍ കനിഹയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് ഞാന്‍; തുറന്നു പറഞ്ഞ് സംയുക്ത വര്‍മ്മ

2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചരിത്ര ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായികാ വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന്  സംയുക്ത വര്‍മ്മ. പക്ഷെ ആ റോള്‍ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

ഏറെ നാളുകള്‍ക്ക് ശേഷം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും മനസ്സ് തുറക്കുന്നത്. ‘അന്ന് മകന്‍ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാന്‍ എന്റെ മദര്‍ഹുഡ് ആസ്വദിക്കുകയായിരുന്നു.

അന്നങ്ങനെ അഭിനയിക്കാന്‍ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോള്‍ ചെയ്യാതെ ഇരുന്നത്’; സംയുക്ത പറയുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോഴും സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്

സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിനും നടി മറുപടി നല്‍കി. സ്‌ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ടെന്നും, പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലന്നുമാണ് ചോദ്യത്തിന് സംയുക്തയുടെ ഉത്തരം.

Latest Stories

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

IPL 2025: രഹാനെയ്ക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്; തോൽവിക്ക് കാരണമായി പറയുന്നത് അത്

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം