ടോക്‌സിക് ആയ രണ്ടാമത്തെ പ്രണയത്തില്‍ നിന്നുമാണ് അക്കാര്യം ഞാന്‍ തിരിച്ചറിഞ്ഞത്, അയാളോട് എനിക്ക് നന്ദിയുണ്ട്..: സംയുക്ത മേനോന്‍

വളരെ ടോക്‌സിക്ക് ആയ പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് നടി സംയുക്ത മേനോന്‍. എന്നാല്‍ ആ വ്യക്തിയോട് തനിക്ക് നന്ദിയുണ്ട് എന്നാണ് സംയുക്ത പറയുന്നത്. അയാളാണ് തനിക്ക് ഒരു റിലേഷന്‍ഷിപ്പ് എന്തായിരിക്കണമെന്നും വിലയും മൂല്യവും മനസിലാക്കി തന്നതും എന്നാണ് സംയുക്ത പറയുന്നത്.

വളരെ ടോക്സിക്കായിരുന്ന രണ്ടാമത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഒരു ബന്ധത്തില്‍ നിന്നും എന്താണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലായത്. താന്‍ മറ്റേയാളെ കുറ്റം പറയില്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാവണം.

അങ്ങനെയല്ല എന്ന് കരുതി ആരും മോശക്കാരാകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. തനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം തനിക്ക് എന്താണ് വേണ്ടതെന്ന് മനസിലായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് എന്തായിരിക്കണമെന്നും വിലയും മൂല്യവും മനസിലാക്കി തന്നതും അവിടെ നിന്നാണ്.

ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് ഒരമ്മയെ പോലെ തെറ്റുകള്‍ തിരുത്തി നന്നാക്കിയെടുക്കാനൊന്നും തനിക്കാകില്ല. തുല്യ പങ്കാളിത്തമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് സംയുക്ത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘കടുവ’ ആണ് സംയുക്തയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. ‘ബിംബിസാര’, ‘ഗാലിപ്പട 2’ എന്നീ തെലുങ്ക്, കന്നഡ ചിത്രങ്ങളും താരത്തിന്റെതായി എത്തിയിരുന്നു. ‘ബൂംറാങ്’, ‘വാത്തി’, ‘സര്‍’ എന്നീ സിനിമകളാണ് താരതതിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു