'ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം'; ഹോട്ട് ചിത്രവുമായി സംയുക്ത

പുതിയ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് നടി സംയുക്ത മേനോന്‍. “”നല്ല സമയങ്ങള്‍ക്കും ടാന്‍ ലൈനുകള്‍ക്കും നിങ്ങളോട് പറയാന്‍ കഴിയും, ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം”” എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ആരാധകരും താരങ്ങളും അടക്കം നിരവധി പേര്‍ താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിട്ടുണ്ട്. നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അപൂര്‍വ ബോസ്, ശിവദ, മഞ്ജിമ മോഹന്‍, ഗായിക ജ്യോത്സ്‌ന തുടങ്ങിയവര്‍ താരത്തിന്റെ ഫോട്ടോഷൂട്ടിന് കമന്റ് ചെയ്തിട്ടുണ്ട്.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ ശ്രദ്ധേയയാകുന്നത്. ടൊവിനോ നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ആണും പെണ്ണും, വൂള്‍ഫ്, വെള്ളം തുടങ്ങിയവയാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

വി.കെ പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. എരിഡയുടെ ലുക്ക് പോസ്റ്ററുകളിലും ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടത്.

Latest Stories

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..

സൂര്യയുടെ ആ സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു, ഒരു മാസം കഴിയട്ടെ മുഴുവന്‍ രംഗങ്ങളുള്ള വേര്‍ഷന്‍ പുറത്തിറക്കും: കാര്‍ത്തിക് സുബ്ബരാജ്

RR VS KKR: സഞ്ജുവിനെ മാത്രമല്ല, അവനെയും ഇനി രാജസ്ഥാന് വേണ്ട, കൊല്‍ക്കത്തയ്‌ക്കെതിരെ ഒഴിവാക്കി റിയാന്‍ പരാഗ്, ഇന്നെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം