വിരുന്ന് എവിടെയാണെന്ന് ചോദിച്ച മീഡിയാസിനോട് ഫാമിലി ഫങ്ഷനാണ് എന്നു കൃത്യമായി പറഞ്ഞിരുന്നു: സന അൽത്താഫ്

അടുത്തിടെയാണ് നടൻ ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായത് വലിയ ആഘോഷങ്ങളോ മറ്റോ ഇല്ലാതെ നിയമപരമായി രജിസ്റ്റർ ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കുകയാണ് സന അൽത്താഫ്. കല്ല്യാണമേ വേണ്ടായെന്ന് വിചാരിച്ചിരുന്ന സമയമുണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് അതിൽ മാറ്റം വന്നുവെന്നും സന പറയുന്നു. വിവാഹമെന്നത് വ്യക്തിപരമായ കാര്യമാണെന്നും അതുകൊണ്ട് തന്നെ മാധ്യമങ്ങളെയൊന്നും അറിയിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും സന വ്യക്തമാക്കുന്നു.

“സത്യത്തിൽ എനിക്കും കല്യാണം എന്ന ഏർപ്പാടിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും സുഹൃത്തുക്കൾ കല്യാണം കഴിക്കാൻ തീരുമാനിച്ചാൽ, ‘എന്തിനാ നിങ്ങൾ കല്യാണം കഴിക്കുന്നേ?’ എന്നു ചോദിച്ചിരുന്ന ആളാണ് ഞാൻ.

സഹോദരിയുടെ വിവാഹം 26 വയസ്സിലായിരുന്നു. ‘ഇത്ര നേരത്തെ കല്യാണം വേണോ, മുപ്പതായിട്ടു പോരേ’ എന്നായിരുന്നു എൻ്റെ ഉപദേശം. ആ ഞാൻ 24 വയസ്സിൽ കല്യാണം കഴിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ എല്ലാവരും കൂടി കളിയാക്കി കൊന്നു. ജോലി കിട്ടി ബെംഗളൂരുവിലെത്തി ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോഴാണു കല്യാണം കഴിക്കണം, കുടുംബം വേണം എന്നുള്ള തോന്നൽ തുടങ്ങിയത്. അപ്പോഴേക്കും ഹക്കിയുമായി അടുപ്പമായിരുന്നു. ഒടുവിൽ വീട്ടുകാരോടു അങ്ങോട്ടു പോയി ചോദിച്ചു, ‘പ്ലീസ് ഒന്നു കെട്ടിച്ചു തരുമോ’ എന്ന്.

കല്യാണം കഴിഞ്ഞപ്പോൾ കുറേ ഓൺലൈൻ ചാനലുകൾ ഇന്റർവ്യൂ ചോദിച്ചിരുന്നു. താൽപര്യമില്ല. തീർത്തും സ്വകാര്യമായ കാര്യമാണെന്നു പറഞ്ഞൊഴിഞ്ഞു. വിരുന്ന് എവിടെയെന്നു തിരക്കിയ മീഡിയാസിനോടും ഫാമിലി ഫങ്ഷനാണ് എന്നു കൃത്യമായി പറഞ്ഞിരുന്നു. പക്ഷേ, ചിലർ തിരക്കിപ്പിടിച്ച് അവിടെയെത്തി, ഫോണിലോ മറ്റോ ചടങ്ങ് പകർത്തി. ഞങ്ങളത് അറിഞ്ഞിരുന്നില്ല. വിഡിയോ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഞെട്ടി. അതു നല്ല നടപടിയല്ലെന്നു തോന്നിയതിനാലാണു പ്രതികരിച്ചത്.

ഇൻസ്റ്റഗ്രാമിൽ എൻ്റെ കുറിപ്പു വന്നതോടെ ചിലർ വിഡിയോ റിമൂവ് ചെയ്തു. ആരൊക്കെയോ ഹക്കിയെ വിളിച്ചു ക്ഷമയും പറഞ്ഞു. ഞാൻ ഇപ്പോൾ സിനിമയിൽ നിന്നു മാറി നിൽക്കുന്ന ഒരാളാണ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. പബ്ലിസിറ്റി പരിപാടികളോടൊന്നും താൽപര്യമില്ല. വിവാഹം ഏറ്റവും വ്യക്‌തിപരമായ കാര്യമല്ലേ? അതേക്കുറിച്ച് ആരെങ്കിലും പബ്ലിക് പോസ്‌റ്റ് ഇടുന്നതു ഞങ്ങളുടെ സമ്മതത്തോടെയും ഇഷ്‌ടത്തോടെയുമാകേണ്ടേ? വിശേഷങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതു പോലെയല്ല, എൻ്റെ അനുമതിയില്ലാതെ മറ്റൊരാൾ ചെയ്യുന്നത്.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സന പറഞ്ഞത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍