ചോല കൊമേഴ്‌സ്യലായും വിജയിച്ചാല്‍ സിനിമാരംഗത്ത് അത് വലിയ മാറ്റത്തിന് കാരണമാകും: സനല്‍ കുമാര്‍ ശശിധരന്‍

ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോല ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുകയാണ്. അവാര്‍ഡുകളുടെ അകമ്പടിയോടെ എത്തുന്ന ചിത്രം കൊമേഴ്‌സ്യലായും വിജയിച്ചാല്‍ സിനിമാരംഗത്ത് അത് വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നത്.

“എന്റെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ചോല. ആദ്യത്തെ 20 മിനിറ്റ് കഴിഞ്ഞാല്‍ ഒന്നിനു പിറകെ ഒന്നായി സംഭവങ്ങള്‍ ഉണ്ടാവുകയാണ്. അതേസമയം, കലാപരമായ അംശങ്ങള്‍ നഷ്ടപ്പെടുന്നുമില്ല എന്നാണ് എന്റെ വിശ്വാസം. ജോജുവിന് ഈ സിനിമയിലുള്ള ആത്മവിശ്വാസം കൊണ്ടാണ് വൈഡ് റിലീസ് സാധ്യമാകുന്നത്. ഇതു കൊമേഴ്‌സ്യലായും വിജയിച്ചാല്‍ സിനിമാരംഗത്ത് അത് വലിയ മാറ്റത്തിന് കാരണമാകും.” മനോരമയുമായുള്ള അഭിമുഖത്തില്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം “എസ് ദുര്‍ഗ”യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് “ചോല”. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.

Latest Stories

'നിങ്ങളെ ഞങ്ങള്‍ കൊല്ലും', ഗൗതം ഗംഭീറിന് വധഭീഷണി, ഇമെയില്‍ സന്ദേശം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ, അന്വേഷണം ആരംഭിച്ച് പൊലീസ്‌

അയ്യേ ഷൈനെ ഒക്കെ ആരെങ്കിലും പേടിക്കുമോ? ഞാന്‍ ലൈംഗികാതിക്രമത്തെയല്ല തമാശയായി കണ്ടത്, ആ വ്യക്തിയെയാണ്: മാല പാര്‍വതി

പാകിസ്ഥാൻ വറ്റി വരളില്ല, സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനെ ഉടനടി ബാധിക്കില്ല? ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്

'ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; മുന്നറിയിപ്പ് നൽകി അമേരിക്ക, ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും

ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം, ഷൈന്‍ ടോമിന് ഇനി അവസരം കൊടുക്കാന്‍ സൗകര്യമില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കശ്‌മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ക്രിക്കറ്റിലും പാകിസ്ഥാനെ ഒതുക്കാന്‍ ഇന്ത്യ, ഇന്ത്യ-പാക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവില്ല, ഐസിസിയോട് ആവശ്യപ്പെടാന്‍ ബിസിസിഐ

തീവ്രവാദം മാരക ഭീഷണി, ഇന്ത്യ എടുക്കുന്ന ഏതു നിലപാടിനെയും പിന്തുണയ്ക്കും; അതിര്‍ത്തി കടന്നുള്ള ഭീകരവാദ അപലപനീയം; പാക്കിസ്ഥാനെ പൂര്‍ണമായും തള്ളി ഗള്‍ഫ് രാജ്യങ്ങള്‍

ഇത് ബ്ലാക്ക് മെയിലിങ്, ഒരു രൂപ പോലും വാങ്ങിയിട്ടില്ല..; 'ആഭ്യന്തര കുറ്റവാളി' റിലീസ് വൈകുന്നതില്‍ വിശദീകരണം

IPL 2025: കോടികള്‍ക്കൊന്നും ഒരു വിലയും തരാത്ത മരവാഴകള്‍, നോക്കി കളിക്കെടോ, ഗാലറിയില്‍ നിരാശപ്പെട്ട് കാവ്യ മാരന്‍, വീഡിയോ