'ഇത് ജോജു ജോര്‍ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം'; ചോല നാളെ തിയേറ്ററികളില്‍

നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോല നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞ സനല്‍ കുമാര്‍ പക്ഷേ ആഡംഭരപൂര്‍ണമായ ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടികൂറ പിടിക്കാന്‍ അവകാശമുള്ള ഒരേ ഒരു വ്യക്തി ജോജു ആണെന്ന് പറയുന്നു. സിനിമയുടെ വൈഡ് റിലീസ് ജോജു ജോര്‍ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

സുഹൃത്തുക്കളേ എന്റെ അഞ്ചാമത്തെ സിനിമ ചോല Chola – Movie നാളെ കേരളമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുകയാണ്.. നൂറിലധികം തിയേറ്ററുകളില്‍ സിനിമയുണ്ട്. 2001 ല്‍ തുടങ്ങിയ സിനിമാ യാത്രക്ക് 2019 ല്‍ പ്രായപൂര്‍ത്തിയായെന്ന് പറയാം. Kazhcha Film Forum എന്ന എന്റെ ചലച്ചിത്ര സര്‍വകലാശാലയും Niv Mathew എന്ന നിശബ്ദ വിപ്ലവകാരിയുമാണ് എന്നെ പോറ്റി വളര്‍ത്തിയത്. എന്റെ ആദ്യ സിനിമയായ Oraalppokkam നിര്‍മിക്കാന്‍ കാഴ്ചയെ സഹായിച്ച ഓരോരുത്തരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. അന്നുമുതല്‍ ഇന്നുവരെ എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളായ Jiju Antony Dileep Daz Cp Dinesh Sujith Koyickal കെ. വി മണികണ്ഠന്‍ Ethiran Kathiravan Prakash Bare Yempee Raj Girish Chandran Sudheer Prem Dileep Viswanathan Jijo Tomy Nishad Kaippally Francis Nazareth Harikishore Surendran Jain Andrews Nivas Selvaraj സംവിദാനന്ദ്, സെക്‌സി ദുര്‍ഗ മുതല്‍ ഒപ്പം കൂടിയ എന്റെ പ്രിയപ്പെട്ട അസോസിയേറ്റ് Chandini Devi അങ്ങനെ എത്രയോ പേര്‍ക്ക് പങ്കുള്ളതാണ് ഈ നിമിഷത്തിന്റെ കണികകള്‍. പക്ഷേ ആഡംഭരപൂര്‍ണമായ ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടികൂറ പിടിക്കാന്‍ അവകാശമുള്ള ഒരേ ഒരു വ്യക്തിമാത്രമേയുള്ളു അത് Joju George എന്ന അടിയുറച്ച സിനിമാ പ്രേമി മാത്രം.

ചോല ഒരു ത്രില്ലറാണ്. ഒരുപാട് അടിയൊഴുക്കുള്ള ഒരു കാട്ടുചോലതെന്ന. വേണമെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ കരയില്‍ നിന്ന് അതിന്റെ വന്യ സൗന്ദര്യം കണ്ട് ആസ്വദിക്കാം. നീന്തലറിയാമെങ്കില്‍ എടുത്തുചാടി മുങ്ങാംകുഴിയിട്ടു കളിക്കാം. രണ്ടായാലും ചോല നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നു. ഈ സിനിമ ഇപ്പോള്‍ ഇത്ര വിപുലമായ രീതിയില്‍ തിയേറ്ററില്‍ വരുന്നതിന് ഒരു കാരണമേയുള്ളു അത് ജോജു ജോര്‍ജ്ജ് എന്ന “ജീവിതത്തിലെ ഹീറോ”യാണ്. ചോലയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ജോജു എന്നോട് ചോദിച്ചത്.. “സിനിമ കഴിഞ്ഞോ നമ്മളൊന്നും ചെയ്ത് തീര്‍ത്തതായി തോന്നിയില്ലല്ലോ..” എന്നാണ്.. എഡിറ്റ് ചെയ്ത് ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ ജോജുവിന്റെ മുഖം വിടരുന്നത് ഞാന്‍ കണ്ടു. ഷൂട്ട് കഴിയുമ്പോള്‍ ഒരു സിനിമ എങ്ങനെവരും എന്ന് തനിക്കുള്ള ധാരണ എഡിറ്റ് കഴിയുമ്പോള്‍ ഇത്രയും മാറ്റിമറിച്ച ഒരു സിനിമ ഇല്ല എന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ജോജു പറഞ്ഞു. “വന്‍ പൊളിയാണ് സനലേട്ടാ.. ഇത് നമ്മള്‍ തിയേറ്ററില്‍ പൊളിക്കും.. ഇത് ഹിറ്റാവും..” ജോജു അന്നത് പറഞ്ഞപ്പോള്‍ വെറുതെ ആ സമയത്തെ ആവേശത്തിനു പറഞ്ഞതാണെന്ന് കരുതി ഞാന്‍. പിന്നീട് സിനിമ അട്‌മോസ് മിക്‌സിങ്ങിനിടെ ഡീസ്ട്രിബ്യൂഷന്‍ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ഒരു പ്രിവ്യൂ കാണുമ്പോള്‍ ജോജുവിനൊപ്പം വലിയ പെരുനാളിന്റെ ഡയറക്ടര്‍ Dimal Dennis ഷോബിസ് സ്റ്റുഡിയോസിന്റെ Suraj Surendran കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമകളുടെ എഡിറ്റര്‍ Vivek Harshan എന്നിവര്‍ കൂടിയുണ്ടായിരുന്നു. (ഡിമലിന്റെ സജഷനായിരുന്നു തമിഴ് റീമേക്കും കാര്‍ത്തിക് സുബരാജിനെ സിനിമ കാണിക്കാനുള്ള നീക്കവും. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ Karthik Subbaraj തന്ന കൈ തമിഴില്‍ അല്ലി എന്ന പേരില്‍ ചോല വരാന്‍ കാരണമായി. ഡിമലിനെയും സുരാജിനെയും വിവേകിനെയും Don Max നെയും സ്റ്റോണ്‍ ബെഞ്ചിലെ Srinivasan Elangovan യുമൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നതു തന്നെ ചോല എന്ന സിനിമ എനിക്ക് തന്ന ഭാഗ്യമായി ഞാന്‍ കരുതുന്നു)

സിനിമ ഒരു ചെറിയ സ്‌ക്രീനില്‍ കണ്ടിറങ്ങിയ ഉടന്‍ ഡിമലും വിവേകും ഉറപ്പിച്ചു പറഞ്ഞു ഈ സിനിമ തിയേറ്ററില്‍ വരണം. വലിയ രീതിയില്‍ വരണം. “നമ്മള്‍ പൊളിക്കും!” ജോജു പറഞ്ഞു. ജോജുവിന് സിനിമയിലും സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളിലുമുള്ള വിശ്വാസമാണ്. ആ “നമ്മള്‍ പൊളിക്കും” എന്ന് ഏതാണ്ട് ഒരുവര്‍ഷം മുന്‍പ് പറഞ്ഞ വാക്ക് ഇന്ന് ജോജു ചെയ്ത് കാണിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഹീറോയിസമാണ്. സുഖലോലുപതക്കായി തലങ്ങും വിലങ്ങും പണം വാരിയെറിയാന്‍ മടിക്കാത്ത, എന്നാല്‍ ഒരു നല്ല സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കാന്‍ നൂറുതവണ ആലോചിക്കുന്ന ഒരുപാട് “യഥാര്‍ത്ഥ സിനിമാ സ്‌നേഹികളെ” കണ്ടിട്ടുള്ള എനിക്ക് ഇതു വിളിച്ചു പറയാന്‍ യാതൊരു മടിയുമില്ല. ഇത് ജോജു ജോര്‍ജ്ജ് എന്ന സിനിമാക്കാരന്റെ ഹീറോയിസം തന്നെ!

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്