'ഊളകള്‍, കണ്ടംവഴി ഓടെടാ തുടങ്ങിയ പ്രയോഗങ്ങളില്ലായിരുന്നെങ്കില്‍ ചില സംഗതികള്‍ വിവരിക്കാന്‍ മലയാളികള്‍ പാടുപെട്ടേനെ'

ഊളകള്‍, കണ്ടംവഴി ഓടെടാ തുടങ്ങിയ പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തോ ഒരു അറപ്പുണ്ടായിരുന്നു. ഇപ്പൊ തോന്നുന്നു, ആ പ്രയോഗങ്ങളില്ലായിരുന്നെങ്കില്‍ ചില സംഗതികള്‍ കൃത്യമായി വിവരിക്കാന്‍ മലയാളികള്‍ പാടുപെട്ടെനെ- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

കസബ വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നടിമാര്‍ക്കെതിരെയുയര്‍ന്ന സൈബര്‍ ആക്രമണത്തിനെ പരിഹസിച്ചാണ് സനല്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിക്കെതിരെ സംസാരിച്ച നടി പാര്‍വതിക്കെതിരെ ഭീകരമായ സൈബര്‍ ആക്രമണമാണ് നന്നിരുന്നത്. ഇതില്‍ പാര്‍വതിയെ പിന്തുണച്ച നടി റിമ കല്ലിങ്കലിനെയും സൈബര്‍ ഗുണ്ടകള്‍ വെറുതെ വിട്ടിരുന്നില്ല.