സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ്, അവളെ മറന്നേക്ക്.. എന്നായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ച മറുപടി; സായ് പല്ലവിയെ കുറിച്ച് സന്ദീപ് റെഡ്ഡി

‘അര്‍ജുന്‍ റെഡ്ഡി’ സിനിമയില്‍ താന്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നുവെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. സായ് പല്ലവിയുടെ പുതിയ ചിത്രമായ ‘തണ്ടേലി’ന്റെ പ്രമോഷന്‍ ചടങ്ങിന് എത്തിയപ്പോഴാണ് സന്ദീപ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു സായ് പല്ലവിയെ പരിഗണിച്ച തനിക്ക് ലഭിച്ച മറുപടി എന്നാണ് സന്ദീപ് പറയുന്നത്.

കേരളത്തില്‍ നിന്നുള്ള ഒരു കോര്‍ഡിനേറ്ററോട് ഇതിനെ കുറിച്ച് സംസാരിച്ചു. ഈ സിനിമയിലെ റൊമാന്റിക് ഘടകം എന്താണെന്ന് അയാള്‍ ചോദിച്ചു. തെലുങ്ക് സിനിമയില്‍ പൊതുവെ കാണുന്നതിലും കൂടുതലാണെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ അത് മറന്നേക്ക്, ആ പെണ്‍കുട്ടി സ്ലീവ്‌ലെസ് ഡ്രസ് പോലും ധരിക്കില്ലെന്ന് അയാള്‍ മറുപടി നല്‍കി.

പൊതുവേ നായികമാര്‍ അവസരങ്ങള്‍ വരുന്നതിന് അനുസരിച്ച് മാറും. പക്ഷെ സായ് പല്ലവി മാറിയതേയില്ല. അത് മഹത്തരമാണ് എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. അതേസമയം, സന്ദീപ് റെഡ്ഡിയുടെ ആദ്യ സിനിമയാണ് 2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി. വന്‍ ഹിറ്റായെങ്കിലും ചിത്രത്തിലെ സ്ത്രീ വിരുദ്ധത വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രത്തില്‍ ശാലിനി പാണ്ഡെ ആണ് നായികയായത്. ഈ ചിത്രം ‘കബീര്‍ സിങ്’ എന്ന പേരില്‍ ബോളിവുഡിലേക്കും സംവിധായകന്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘അനിമല്‍’ ആണ് സന്ദീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Latest Stories

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ഇന്ത്യ തീവ്രവാദ സംഘടനയെ പിന്തുണക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപണം

ചെകുത്താന്‍ നിങ്ങളെ തേടി വരുന്നു.. 'എമ്പുരാന്‍' ബിഗ് അപ്‌ഡേറ്റ്; റിലീസ് ഡേറ്റില്‍ ആശങ്ക വേണ്ട, പോസ്റ്റുമായി പൃഥ്വിരാജ്‌

കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ

ഉക്രൈയിൻ വെടിനിർത്തലിന്റെ പേരിൽ പുടിനെ 'കളിക്കാൻ' അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി സ്റ്റാർമർ

നാര്‍കോട്ടിക്- ലവ് ജിഹാദില്‍ പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി; വിഡി സതീശന്‍ പ്രീണന കുമാരനാണെന്ന് പിസി ജോര്‍ജ്

IPL 2025: ആ ഒരു കാര്യം ധോണിക്ക് നിർബന്ധമായിരുന്നു, അത് തെറ്റിച്ചാൽ അദ്ദേഹം...; ഇതിഹാസത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി സഹതാരം

കേരളത്തിൽ ഇന്ന് മഴ വരുന്നു; ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

ടെസ്റ്റിൽ ഓസ്ട്രേലിയ ഏകദിനത്തിൽ ഇംഗ്ലണ്ട് ടെസ്റ്റിൽ സൗത്താഫ്രിക്ക, ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും അവർക്ക് ഒരേ ദിവസം കളത്തിൽ ഇറങ്ങാം ; മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഈ ടീമിനെക്കുറിച്ച്

പാർട്ടി നിരോധനത്തെ തുടർന്ന് മിർവൈസ് ഉമർ ഫാറൂഖ് കശ്മീരിൽ വീട്ടുതടങ്കലിൽ

പ്രതി പറഞ്ഞത് കേട്ടു, വിചാരണയില്ലാതെ കേസ് തള്ളി; പോക്സോ കേസിൽ കോടതിയുടെ വിചിത്ര നടപടി, സംസ്ഥാനത്താദ്യം