പ്രേക്ഷകരുടെ പ്രതികരണം കേട്ടപ്പോള്‍ തകര്‍ന്നു പോയി, ലിജോ ജോസ് പെല്ലിശ്ശേരി കൂടി ചേര്‍ന്ന് റീ എഡിറ്റ് ചെയ്ത് ആ സിനിമ ഹിറ്റാക്കി: സാന്ദ്ര തോമസ്

ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ തിയേറ്റില്‍ എത്തിച്ച സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം കേട്ടപ്പോള്‍ തകര്‍ന്നു പോയെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തെ കുറിച്ചാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.

2015ല്‍ റിലീസ് ചെയ്ത ചിത്രം റീ എഡിറ്റ് ചെയ്ത് തിങ്കളാഴ്ച പുതിയ വേര്‍ഷന്‍ ഇറക്കിയതിനെ കുറിച്ചാണ് സാന്ദ്ര തോമസ് പറയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു ആട്. കാണിച്ച എല്ലാവര്‍ക്കും ഇഷ്ടമായി. ഏറ്റവും റിലാക്സായി സന്തോഷത്തോടെ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു. ആദ്യം എഡിറ്റിംഗില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു.

May be a close-up of 1 person and hair

അതു കണ്ടപ്പോള്‍ വിജയ് ബാബു നോണ്‍ ലീനിയിറായിട്ട് വേണ്ടായെന്ന് പറഞ്ഞിരുന്നു. പക്ഷെ അവര്‍ക്ക് നല്ല ആത്മവിശ്വാസമായിരുന്നു. അതിനാല്‍ അങ്ങനെ തന്നെ ഇറക്കി. മിഥുന്‍ ഷാജി പാപ്പന്റെ കോസ്റ്റ്യൂം ധരിച്ചാണ് റിലീസിന് തിയേറ്ററില്‍ എത്തിയത്. പടം തീര്‍ന്നപ്പോള്‍ ഇതെന്തൊരു പൊട്ട പടം എന്നു പറഞ്ഞാണ് എല്ലാവരും ഇറങ്ങിപ്പോയത്.

അതു കേട്ടതും തകര്‍ന്നുപോയി. അത്രയും വിഷമത്തോടെയാണ് തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. മിഥുനും തകര്‍ന്നു. അതിനു ശേഷം നേരെ വന്നത് എഡിറ്റിംഗ് സ്യൂട്ടിലാണ്. നോണ്‍ ലീനിയറായി ചെയ്തത് മുഴുവന്‍ റീ എഡിറ്റ് ചെയ്തു. അന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഇരുന്നാണ് റീ എഡിറ്റ് ചെയ്തത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ റീ എഡിറ്റ് വേര്‍ഷന്‍ തിങ്കളാഴ്ച എത്തിച്ചു എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ