ഇതൊരു തെറിപ്പാട്ടാണെന്ന് എനിക്ക് മനസിലായിരുന്നില്ല, വിവാദമായി മാറുമെന്ന് കരുതിയിരുന്നു.. എന്നാല്‍: സാന്ദ്ര തോമസ്

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ഗാനം ഇപ്പോഴും.

ഗാനം വൈറലായതില്‍ സന്തോഷമുണ്ടെന്ന് സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍. ”താനാരോ തന്നാരോ വൈറലായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതൊരു തെറിപ്പാട്ട് ആണെന്ന് അറിയില്ലായിരുന്നു. യൂട്യൂബില്‍ പാട്ട് വന്നപ്പോള്‍ അതിന്റെ അടിയില്‍ ഒരാള്‍ ഇതിന്റെ ലിറിക്‌സ് എഴുതി.”

”അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്. ഞാന്‍ അത് കണ്ട് സംവിധായകന്‍ മര്‍ഫിയെ ഞെട്ടി തിരിഞ്ഞ് നോക്കി. ഇതൊരു വിവാദമായി മാറും എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ കുഴപ്പമുണ്ടായില്ല. പാട്ട് വൈറലായി. എന്റെ മക്കള്‍ വരെ അത് പാടികൊണ്ട് നടക്കുന്നുണ്ട്.”

”കൈലാസ് ഓരോ പാട്ട് പറഞ്ഞപ്പോഴും സംവിധായകന് തൃപ്തിയായിരുന്നില്ല. മര്‍ഫി തന്നെയാണ് പിന്നീട് വരികള്‍ എഴുതികൊടുത്തത്. അഭിനയിച്ചവര്‍ തന്നെ ഞങ്ങള്‍ പാടിക്കോളും എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ആ പാട്ട് വന്നത്” എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് താനാരോ തന്നാരോ ഗാനത്തിന് വരികള്‍ ഒരുക്കിയത്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Latest Stories

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു'; അനുശോചനം അറിയിച്ച് മോഹൻലാൽ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

ഭാവഗായകന് വിടനൽകാൻ കേരളം; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം

സര്‍വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അന്യായമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; ഇതു ഇവ കണ്ടിട്ടിട്ട് മിണ്ടാതിരിക്കാനാവില്ലെന്ന് സ്റ്റാലിന്‍; യുജിസിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് മലയാള ഭാഷതന്‍ മാദക ഭംഗി; തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് തിരശീല വീണത്; അനുശോചിച്ച് മുഖ്യമന്ത്രി

ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല, നിങ്ങൾ വിചാരിക്കുന്ന അത്ര നല്ല ഓപ്ഷൻ അല്ല അവൻ; യുവതാരത്തെക്കുറിച്ച് സഞ്ജയ് ബംഗാർ

സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ 'കൈയിട്ട്' ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

ആ താരം കാരണമാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്, അവന് സഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് നടന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഭരത് അരുൺ

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍