11 മണി കഴിയാതെ അഭിനേതാക്കള്‍ വരില്ല, ലഹരി ഉപയോഗിക്കുന്നതിനാല്‍ ചെയ്യാമെന്ന് പറഞ്ഞതൊന്നും അവര്‍ക്ക് ഓര്‍മ്മ കാണില്ല; ഗുരുതര ആരോപണങ്ങളുമായി സാന്ദ്ര തോമസ്

മലയാള സിനിമയലെ രാസലഹരി ഉപയോഗം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലൊണ് സെറ്റുകളിലെ രാസലഹരി ഉപയോഗം ചര്‍ച്ചയാകാന്‍ തുടങ്ങിയത്. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്.

സിനിമാ രംഗത്തെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, പറയുന്നത് പലതും അഭിനേതാക്കള്‍ക്ക് ഓര്‍മ്മയില്ല എന്നാണ് സാന്ദ്ര പറയുന്നത്. ”സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ മൊത്തത്തില്‍ ലഹരി ഉപയോഗം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് സിനിമ മേഖലയിലുമുണ്ട്.”

”സിനിമാ ഇന്‍ഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഇപ്പോള്‍ പറയുന്നതായിരിക്കില്ല അവര്‍ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അതുകഴിഞ്ഞ് പറയുന്നത്. നോര്‍മലായിരിക്കുമ്പോള്‍ നമ്മള്‍ ചെന്ന് സംസാരിച്ചാല്‍ അവര്‍ അത് ചെയ്യാം എന്നു പറയാം. എന്നാല്‍ അടുത്ത ദിവസം അത് ഓര്‍മ്മ കാണില്ല.”

”നമ്മള്‍ അവിടെ കള്ളന്മാരായി. ഇത് ഉപയോഗിക്കുന്നവര്‍ക്ക് രാത്രി ഉറക്കം കുറവാണെന്ന് തോന്നുന്നു. പകല്‍ ആണ് അവര്‍ ഉറങ്ങുക. ഇത് ഷൂട്ടിനെ ബാധിക്കും. രാവിലെ 6 മണിക്കാണ് ഷൂട്ട് ആരംഭിക്കുന്നത്. 9 മണിക്കു മുമ്പ് ഒരു സീന്‍ തീര്‍ക്കുക എന്നതാണ് പണ്ടത്തെ രീതി.”

”എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം എന്തെന്നാല്‍, പത്തര പതിനൊന്നു മണി കഴിയാതെ അഭിനേതാക്കള്‍ വരില്ല. സഹകരിക്കാത്ത താരങ്ങളെ ഡീല്‍ ചെയ്യുക എന്നത് എനിക്ക് എപ്പോഴും ദുഃസ്വപ്നമാണ്. സെറ്റിലെ മറ്റ് ആളുകളോട് മോശമായി പെരുമാറുമ്പോഴാണ് ഞാന്‍ കയറി ഇടപെടുന്നത്” എന്നാണ് സാന്ദ്ര ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്