ബദല്‍ സംഘടനയിലേക്ക് ഞാന്‍ ഇല്ല.. പക്ഷെ ഞാന്‍ ഫൈറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്: സാന്ദ്ര തോമസ്

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന ബദല്‍ സംഘടനയിലേക്ക് തല്‍ക്കാലം താന്‍ ഇല്ലെന്ന് സാന്ദ്ര തോമസ്. ഈ അസോസിയേഷന്റെ ആശയങ്ങളോട് വിയോജിപ്പില്ല. തന്റെ സംഘടനയില്‍ നിന്ന് തന്നെ പോരാടാനാണ് താല്‍പര്യം എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

ഞാന്‍ ആ സംഘടനയിലേക്ക് ഇല്ലാ എന്നല്ല പറയുന്നത്. നീതി കിട്ടാതെ വരുമ്പോഴാണ് ഇതു പോലെയുള്ള ബദല്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്. അവര്‍ക്ക് പലതിനും നീതി കിട്ടാത്തത് കൊണ്ടോ കുറച്ച് പേരില്‍ മാത്രം അധികാരം ചുരുങ്ങി പോയത് കൊണ്ടോ ആകാം ഇവിടെ ഇങ്ങനെയൊരു ബദല്‍ സംവിധാനം വരുന്നത്.

തത്കാലം ഞാന്‍ അതിലേക്ക് ഇല്ല എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. എന്റെ സംഘടനയില്‍ നിന്നിട്ട് തന്നെ ഫൈറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഞാന്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്. പെട്ടെന്ന് അത് ഇട്ടേച്ചു പോകാനോ പുതിയ സംഘടനയില്‍ ചേരാനോ ഞാന്‍ തയ്യാറല്ല.

എന്നാല്‍ അവരുടെ ആശയങ്ങളുമായി ഞാന്‍ യോജിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ ഇവിടെയുള്ള എല്ലാ സംഘടനകള്‍ക്കും ചെയ്യാനാകുന്ന കാര്യമാണ്. പക്ഷെ എന്തുകൊണ്ടോ അല്ലെങ്കില്‍ അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോകുകയാണ് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ