എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല, ചെറിയ പരിക്കുണ്ട്, ഭേദമായി വരുന്നു; പ്രതികരണവുമായി സംഗീത് പ്രതാപ്

ബ്രോമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി നടൻ സംഗീത് പ്രതാപ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഒബ്സർവേഷനിലായിരുന്നുവെന്നും, ചെറിയ പരിക്കുകൾ ഉണ്ടെന്നും സംഗീത് പറയുന്നു.

“കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.
അതിൽ സർവ്വശക്തനോട് നന്ദി പറയുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂർ ഞാൻ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് പോകും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി.

നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുകയാണ്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ്ണമായും സുഖം പ്രാപിക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെയുള്ള എല്ലാ കിംവദന്തികളും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല.” എന്നാണ് സംഗീത് പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

കൊച്ചി എംജി റോഡിൽ വെച്ച് പുലർച്ചെ 1.45ന് അപകടമുണ്ടായത്. അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാർ, മറ്റൊരു വാഹനത്തെ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിയതിന് പിന്നാലെ എംവിഡിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍