ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനമെടുത്തു, അവസരങ്ങള്‍ കിട്ടാതായതോടെ ഡിപ്രഷനിലേക്ക് വരെ എത്തി: സാനിയ

സിനിമ കിട്ടാതായതോടെ താന്‍ വിഷാദാവസ്ഥയില്‍ വരെ എത്തിയെന്ന് സാനിയ അയ്യപ്പന്‍. ‘ബാല്യകാല സഖി’ എന്ന സിനിമയില്‍ ബാലതാരമായി എത്തി, ‘ക്വീന്‍’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ. ക്വീനില്‍ തനിക്കൊപ്പം അഭിനയിച്ചവരെല്ലാം സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴും തനിക്ക് അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല എന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നുമാണ് സാനിയ പറയുന്നത്.

ക്വീന്‍ സിനിമയ്ക്ക് ശേഷം തനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. തന്റെ കൂടെ അഭിയിച്ച പലര്‍ക്കും സിനിമകള്‍ കിട്ടാന്‍ തുടങ്ങി. ആ സിനിമയില്‍ ലീഡ് റോള്‍ ചെയ്തത് താന്‍ ആയിരുന്നു. എന്നാല്‍ തനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. തന്നെ ആളുകള്‍ അഗീകരിക്കാത്തതു കൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോള്‍ താന്‍ ഏതാണ്ട് ഡിപ്രഷനിലേക്ക് പോയി.

തന്റെ ലുക്കാണോ പ്രശ്‌നം. അതോ അഭിനയമാണോ പ്രശ്‌നം എന്നൊക്കെ ചിന്തിച്ച് കൂട്ടിയിരുന്നു എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറയുന്നത്. അതുപോലെ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കാരണം ഇനി താന്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനം വരെ എടുത്തിരുന്നെന്നും സാനിയ പറയുന്നുണ്ട്.

ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് തന്റെത്. അത്തരമൊരു ജീവിത രീതിയില്‍ നിന്നും വരുന്ന ഒരു കുട്ടിയെ സംബദ്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു തന്റെ കാര്യങ്ങളും. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു.

താന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് എന്നാണ് സാനിയ പറയുന്നത്. അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണിത്.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ