ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം നോക്കിയാല്‍ എനിക്ക് ഒരുപാട് സിനിമ കിട്ടണം, നെഗറ്റീവ് ആയിട്ടുള്ള ആളുകളാണ് പലരും: സാനിയ

തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന പലരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണെന്ന് നടി സാനിയ അയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്, എന്നാല്‍ തന്റെ സിനിമ ഇറങ്ങുമ്പോള്‍ ഫോളോ ചെയ്യുന്ന എല്ലാവരും കാണാന്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ് സാനിയ പറയുന്നത

”ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സും സിനിമ ഇന്‍ഡസ്ട്രിയും രണ്ടും രണ്ടാണ്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നോക്കുകയാണെങ്കില്‍ എനിക്ക് ഇന്ന് എത്രമാത്രം സിനിമ കിട്ടേണ്ടതാണ്. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സും നമ്മുടെ ബോക്സോഫീസ് കളക്ഷനും തമ്മില്‍ കണക്ഷനില്ല.”

”ഇന്‍സ്റ്റഗ്രാം വേറെ തന്നെയൊരു പ്ലാറ്റ്ഫോമാണ്. അതില്‍ തന്നെ എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പകുതിയും നെഗറ്റീവ് ആയിട്ടുള്ള ആളുകളാണ്.”

”ഓണ്‍ലൈന്‍ മീഡിയയിലൂടെ മെന്റലി ടോര്‍ച്ചര്‍ ചെയ്യും. അവര്‍ നമ്മളെ പലപ്പോഴും മാനസികമായി തളര്‍ത്താറാണ് പതിവ്. ഫോളോവേഴ്സിന്റെ എണ്ണം ഒരിക്കലും തിയേറ്ററില്‍ ഹെല്‍പ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ഒരു വ്യത്യസ്തമായ ബിസിനസാണ് സോഷ്യല്‍ മീഡിയ.”

”കൊവിഡ് സമയത്ത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഇല്ലായിരുന്നെങ്കില്‍ എങ്ങനെ സര്‍വൈവ് ചെയ്യുമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഒരുപാട് കൊളോബ്രേഷന്‍സ് വന്നിരുന്നു. പൈസയുണ്ടാക്കാന്‍ പറ്റിയ ഒരു പ്ലാറ്റ്ഫോമാണ് സോഷ്യല്‍ മീഡിയ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നാണ് സാനിയ പറയുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം