'ഞാന്‍ ലോലന്റെ കടുത്ത ആരാധികയാണ്, അതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്'; സാനിയ ഇയ്യപ്പന്‍

സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങിലുള്ള വെബ് ചാനലാണ് കരിക്ക്. കരിക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങുന്ന “തേരാ പാരാ” അടക്കമുള്ള മിനി വെബ് സീരീസുകളെല്ലാം ജനകീയമാണ്. അതിലെ കഥാപാത്രങ്ങളായ ലോലനേയും ജോര്‍ജ്ജിനേയും ഷിബുവിനേയും ശംഭുവിനെയുമൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ അവരുടെ സ്വീകരണ മുറികളിലെ നിത്യ സന്ദര്‍ശകരാക്കി മാറ്റുകയായിരുന്നു. രസകരമായ അവതരണ ശൈലിയും സ്വാഭാവികമായ സന്ദര്‍ഭങ്ങളും സംഭാഷണ സൈലിയുമാണ് കരിക്കിനെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.

തേരാ പാരായുടെ അവസാനമിറങ്ങിയ എപ്പിസോഡില്‍ ലോലന്റെ കാമുകിയായ അശ്വതി അച്ചുവായി എത്തിയത് നടി സാനിയ ഇയ്യപ്പനായിരുന്നു. ലോലന്റെ കടുത്ത ആരാധികയാണെന്ന് താനെന്നും കരിക്കിന്റെ എപ്പിസോഡില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നുമാണ് സാനിയ പറയുന്നത്.

“കരിക്ക് വെബ് സീരീസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാന്‍. മാത്രമല്ല അതിലെ ലോലന്റെ കടുത്ത ആരാധികയുമാണ്. കരിക്കിന്റെ ടീം സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പ് ഇതില്‍ ഭാഗമാകാന്‍ ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു. അന്ന് ഞാനത് കണ്ടില്ല. ഈയടുത്ത് കരിക്കിന്റെ ഒരു എപ്പിസോഡില്‍ എന്നെ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു എപ്പിസോഡില്‍ അഭിനയിക്കണമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ലോലന്റെ ഫാന്‍ ആയതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

ക്വീനിനും പ്രേതം 2 വിനും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം. ലൂസിഫറില്‍ കുറച്ച് സീനുകള്‍ മാത്രമേയുള്ളൂ എന്നിരുന്നാലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു എന്നാണ് സാനിയ പറയുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് സാനിയ എത്തുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം