പ്രൈവറ്റായി പ്ലസ് ടു പാസായപ്പോൾ മുതൽ വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ..: സാനിയ ഇയ്യപ്പൻ

നർത്തകിയും നടിയുമായ സാനിയ സിനിമയിലും മോഡലിംഗിലും സജീവമാണ്. ഡിജോ ജോസേ ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി, ഇരുഗപെട്രു തുടങ്ങീ നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാനി’ലും സാനിയ വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, മോഡലിംഗിനെ കുറിച്ചും സംസാരിക്കുകയാണ് സാനിയ ഇയ്യപ്പൻ. പ്രൈവറ്റായി പ്ലസ് ടു പാസായപ്പോൾ മുതൽ വിദേശത്ത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് സാനിയ പറയുന്നത്.

“ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീനില്‍ നായികയായി അഭിനയിക്കുന്നത്. പ്രൈവറ്റായി പ്ലസ് ടു പാസ്സായപ്പോള്‍ മുതല്‍ വിദേശത്തു പഠിക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെ ലണ്ടനിലെ യുസിഎ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേര്‍ന്നു. എന്നാല്‍ പഠനം തുടരാന്‍ സാധിച്ചില്ല. പിന്നെയാണ് മനസിലായത് എനിക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് അങ്ങനെ മാറി നില്‍ക്കാനാകില്ല എന്ന്. പ്രത്യേകിച്ചും കരിയര്‍ വളര്‍ന്നു തുടങ്ങിയ സമയത്ത്. തമിഴില്‍ നായികയായി ഇറുകപട്ര റിലീസായ സമയത്ത് പ്രൊമോഷന് വേണ്ടി നാട്ടിലേക്ക് വന്നു. അടുത്ത തമിഴ് പ്രൊജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ല.

ശരിയെന്ന് തോന്നുന്ന കാര്യം കുറച്ചു വൈകിയാണെങ്കിലും തിരുത്താന്‍ മടിയുള്ള ആളല്ല താനെന്നാണ് സാനിയ പറയുന്നത്. സാധാരണ 22 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഡാന്‍സ് ഷോ ചെയ്താണ് തുടക്കം. ബാല്യകാലസഖിയില്‍ നായികയുടെ കുട്ടിക്കാലം അഭിനയിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നു.” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാനിയ പറയുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി