തുണിയുടെ നീളം കുറച്ചാൽ അവസരം കിട്ടുമായിരുന്നെങ്കിൽ ഞാൻ ഹോളിവുഡിൽ എത്തുമായിരുന്നല്ലോ: സാനിയ ഇയ്യപ്പൻ

നർത്തകിയും നടിയുമായ സാനിയ സിനിമയിലും മോഡലിംഗിലും സജീവമാണ്. ഡിജോ ജോസേ ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി, ഇരുഗപെട്രു തുടങ്ങീ നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാനി’ലും സാനിയ വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ചും, തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ കുറിച്ചും സംസാരിക്കുകയാണ് താരം. ട്രോളുകൾ നല്ലതാണെന്നും, അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയതെന്നും സാനിയ പറയുന്നു.

“കമന്റുകൾ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോൾ നല്ലതാണ്. അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് കൂടിയതെന്നാണ് സാനിയ പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറയുന്നു. സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ പെൺകുട്ടിയ സൈബർ അറ്റാക്കിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഈയ്യിടയല്ലേ. വ്യക്തിഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യരുതെന്നാണ് സാനിയ പറയുന്നത്. ഏതു നല്ലതിന്റേയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേർക്കും താൽപര്യം. അതുനോക്കി ജീവിക്കാനാകില്ലെന്നും താരം പറയുന്നു. അച്ഛനും അമ്മയും ച്ചേചിയുമാണ് തന്റെ സ്‌ട്രോങ് പില്ലേഴ്‌സ്. ആ പിന്തുണ മാത്രം മതി.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാനിയ പറഞ്ഞത്.

Latest Stories

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍