രണ്ട് വര്‍ഷം മുമ്പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി: നകുല്‍ തമ്പിയെ കുറിച്ച് സാനിയ ഇയ്യപ്പന്‍

ക്വീന്‍ എന്ന ചിത്രത്തില്‍ ചിന്നു കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ കരിയര്‍ തുടങ്ങി പിന്നീട് നായികയായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ. നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയെയാണ് സാനിയ പ്രണയിച്ചിരുന്നത്. ആ ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ടെന്ന് സാനിയ പറയുന്നു.

‘രണ്ട് വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്.

ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാനിയ വ്യക്തമാക്കുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്