Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘സദാനന്ദന്‍ ചതിയന്‍ തന്നെ’; ആഷിഖ് അബുവിനും സിദ്ധാര്‍ത്ഥ് ഭരതനും പിന്നാലെ ഗുരുതര ആരോപണങ്ങളുമായി സഞ്ജയ് പടിയൂര്‍

, 3:05 pm

ജ്യോതിസ് മേരി ജോണ്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്ര തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജയ് പടിയൂര്‍. 26 വര്‍ഷം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്ത സഞ്ജയ് സംവിധായകനാകുന്നുവെന്നും അത് സദാനന്ദന്‍ നിര്‍മ്മിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അവള്‍ എന്ന് പേരിട്ട പ്രോജക്ടിന്റെ പേരില്‍ ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയെന്നും സിനിമാ മേഖലയിലുള്ളവരെ ഇങ്ങനെ നിരന്തരം പറ്റിക്കാന്‍ ഇയാളെ അനുവദിക്കരുതെന്നും സഞ്ജയ് പടിയൂര്‍ സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സദാനന്ദന്‍ ചതിയനാണെന്നും ഇയാളെ വിശ്വസിക്കരുതെന്നും ഇയാളുടെ മുന്‍ ചിത്രങ്ങളുടെ സംവിധായകനായ ആഷിഖ് അബുവും സിദ്ധാര്‍ത്ഥ് ഭരതനും പരസ്യമായി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സഞ്ജയ് പടിയൂരിന്റെ ആരോപണം.

ഞാന്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ട സിനിമയാണ് അവള്‍. സിനിമയുടെ ലൊക്കേഷന്‍ ഹണ്ടിംഗ് വരെ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മാത്രമാണ് ഇയാളുടെ ചതി മനസ്സിലാകുന്നത്. ഇയാളുടെ കൈയില്‍ സിനിമയ്ക്ക് മുടക്കാന്‍ കാശില്ല. പ്രോജക്ട് അനൗണ്‍സ് ചെയ്ത് അതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുത്തി വിദേശത്തുനിന്നും മറ്റും പിരിവ് നടത്തുകയും തട്ടിപ്പ് നടത്തുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇയാളുടെ കൂടെ സിനിമ ചെയ്യാന്‍ തീരുമാനിച്ച എനിക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട രണ്ടു വര്‍ഷങ്ങളും നിരവധി പ്രോജക്ടുകളിലെ അവസരങ്ങളുമാണ്. ആമി ഉള്‍പ്പെടെ നിരവധി സിനിമകളാണ് എനിക്ക് നഷ്ടമായത്. ഇനി എന്റെ സിനിമ നടക്കണമെങ്കില്‍ കുറച്ചു വൈകും. മറ്റൊരു നിര്‍മ്മാതാവിനെ തേടിക്കൊണ്ടിരിക്കുകയാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ ഒന്നു രണ്ടു സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യാനുള്ള കമ്മിറ്റ്‌മെന്റ് എടുത്തിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കിയിട്ട് വേണം എന്റെ സിനിമകള്‍ തുടങ്ങാന്‍.

സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെയും നിദ്രയുടെയും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഞാനായിരുന്നു. ഈ രണ്ടു സിനിമകളുടെയും സംവിധായകരെ സദാനന്ദന്‍ പറ്റിച്ചിട്ടുണ്ട്. ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇയാള്‍ക്കൊപ്പം നിന്നു. അവസാനം അയാള്‍ എന്നെയും പറ്റിച്ചു. ഇയാളെ ഇനിയും സിനിമാ മേഖലയില്‍ ഇങ്ങനെ സ്വതന്ത്രനായി നടന്ന് തട്ടിപ്പും വെട്ടിപ്പും നടത്താന്‍ അനുവദിച്ച് കൂടാ. മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്രോഡുകളില്‍ ഒരാളാണ് ഇയാള്‍’ സഞ്ജയ് പടിയൂര്‍ പറഞ്ഞു.

അവള്‍ സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലുകളിലും മറ്റും റൂം എടുക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ബില്ല് പോലും സെറ്റില്‍ ചെയ്യാന്‍ ഇയാളുടെ കൈയില്‍ പണമില്ലായിരുന്നു. ഇപ്പോള്‍ ഹോട്ടലുകാര്‍ നാല് ലക്ഷം രൂപയോളം കൊടുക്കാനുണ്ടെന്ന് പറഞ്ഞ് എനിക്കെതിരെ കേസിന് ഒരുങ്ങുകയാണ്. ഞാനാദ്യം ഒന്നും ആരോടും പറയേണ്ട എന്ന് വിചാരിച്ചതാണ്. പിന്നീടാണ് എനിക്ക് തോന്നിയത്, ഞാനിത് പറഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും ഇയാളുടെ വലയത്തില്‍ വീഴുമെന്ന്. അതുകൊണ്ടാണ് ഇത് തുറന്നു പറയാമെന്ന് വിചാരിച്ചത്’ – അദ്ദേഹം പറഞ്ഞു.

ലുക്‌സാം സദാനന്ദന്‍ തട്ടിപ്പുക്കാരാണെന്ന ആരോപണവുമായി നേരത്തെ രതീഷ് കൃഷ്ണന്‍ എന്നൊരു യുവ സിനിമാ പ്രേമി രംഗത്ത് എത്തിയിരുന്നു.

ഇൗ എന്നോടോ ബാലാ 😂😂😂ഇന്നെനിക്ക് കിട്ടിയ ഒരു വാട്ട്സ്ആപ് awareness video 🙂

Posted by Rathesh Krishnan on Tuesday, 9 January 2018

 

It's absolutely true..this Sadanandan fellow cheats..I didn't wanna say anything against my first producer..but when…

Posted by Sidharth Bharathan on Wednesday, 26 April 2017

സാൾട് ആൻഡ് പെപ്പെർ നിർമാതാവെന്ന പേരിൽ ഇയാൾ കുറെയധികം സിനിമാപ്രേമികളായ നിഷ്കളങ്കരെ ചതിച്ചതായി പലദിക്കിൽ നിന്നും വാർത്തകൾ കേട്ടതാണ്. ഇയാളെ സൂക്ഷിക്കുക !

Posted by Aashiq Abu on Wednesday, 26 April 2017

 

******സിനിമലോകത്തെ വിജയ് മല്യ******ഞാനൊരു കഥ എഴുതുന്നു… ആർക്കു വേണമെങ്കിലും സംവിധാനം ചെയ്യാം… പക്ഷെ പ്രൊഡ്യൂസർ അത് …

Posted by Rathesh Krishnan on Wednesday, 26 April 2017

Advertisement