വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന തോന്നലുണ്ട്, ഡേറ്റ് അടുക്കുംവരെ സിനിമ ചെയ്യും: സഞ്ജന ഗല്‍റാണി

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ് നടി സഞ്ജന ഗല്‍റാണി. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ ജോലിയില്‍ സജീവമായി തുടരാനാണ് താത്പര്യമെന്ന് സഞ്ജന പറയുന്നു. ചോരന്‍ എന്ന മലയാള സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള യാത്രകളിലാണ് താരം ഇപ്പോള്‍.

വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്.

അവരെല്ലാം തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് നാല് ദിവസം താന്‍ ജോലി ചെയ്യാറുണ്ട്. തന്റെ അച്ഛനും അമ്മയും ടിപ്പിക്കല്‍ ഇന്ത്യന്‍ പാരന്റ്സ് ആണ്. വിവാഹശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവര്‍ അടിക്കടി ചോദിക്കാറുണ്ട്.

ഇപ്പോള്‍ തനിക്ക് 34 വയസ്സ് ആയി. മാതൃത്വം അനുഭവിക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന് തോന്നി. കോവിഡ് സമയത്ത് ജോലികളും മന്ദഗതിയില്‍ ആയപ്പോള്‍, ഇതാണ് സമയം എന്ന് താനും ഭര്‍ത്താവും തീരുമാനിക്കുകയായിരുന്നു.

സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അളക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ ശരീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് താന്‍ എന്നാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജന പറയുന്നത്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ