എന്റെ ന്യൂഡ് സീന്‍ സംവിധായകന്‍ ലീക്ക് ചെയ്തതാണോ എന്ന് സംശയിച്ചു, കുറേ പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നുണ്ട്: സ്ജു ശിവറാം

വന്‍ പ്രേക്ഷകപ്രീതിയാണ് ‘1000 ബേബീസ്’ എന്ന സീരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം എത്തിയ ത്രില്ലര്‍ സീരിസുകളിലും സിനിമകളിലും വച്ചേറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നാണ് 1000 ബേബീസ്. സീരിസില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സഞ്ജു ശിവറാമിന്റെത്. സീരിസില്‍ ഒരു നഗ്നരംഗത്തില്‍ അടക്കം സഞ്ജു അഭിനയിച്ചിട്ടുണ്ട്.

ഈ സീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ കുറിച്ചാണ് സഞ്ജു സംസാരിച്ചിരിക്കുന്നത്. ആ ഒരു സീനിനെ കുറിച്ച് തുടക്കത്തില്‍ എന്നോട് പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് പറഞ്ഞത്. ബിബിന്‍ എന്ന കഥാപാത്രം ഒന്നിലും എക്‌സ്‌പോസ്ഡല്ല. അമ്മയല്ലാതെ വേറൊന്നും അയാള്‍ക്കില്ല.

അതുകൊണ്ട് തന്നെ അങ്ങനൊരു ന്യൂഡ് സീന്‍ എടുക്കുമ്പോള്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയാം. മഹാ വൃത്തികെട്ട ഒരു ബാത്ത്‌റൂമിലായിരുന്നു ഷൂട്ട്. പിന്നെ ആ സീനുകള്‍ ഷൂട്ട് ചെയ്തത് ഒരു പഴയ വീട്ടിലാണ്. ആ വീട് അങ്ങനെ തന്നെയാണ്. അല്ലാതെ ആര്‍ട്ട് വര്‍ക്ക് ചെയ്ത് എടുത്തതല്ല. പിന്നെ അത്തരം സീനുകളുടെ ആവശ്യകത ഉണ്ടാകുമ്പോള്‍ ചെയ്യാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

ന്യൂഡായി അഭിനയിച്ച ശേഷം വേറെ കുറേ പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നുണ്ട്. കാരണം അത്തരത്തിലുള്ള മെസേജുകള്‍ വരും. ട്രെയിലറില്‍ ഒരു മിന്നായം പോലെ ആ സീനുണ്ട്. എന്റെ ന്യൂഡ് സീന്‍ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം ഏതോ ഒരു ട്രോള്‍ പേജില്‍ ആ സീന്‍ വന്നു. അതുകണ്ട് ഞാന്‍ ഞെട്ടി.

ഇത് എവിടുന്ന് വന്നുവെന്ന് ഞാന്‍ ചിന്തിച്ചു. ഇനി സംവിധായകന്‍ നജീംക്ക ലീക്ക് ചെയ്തതാണോയെന്ന് വരെ ചിന്തിച്ചു. പിന്നീട് അദ്ദേഹത്തെ വിളിച്ച് ചോദിച്ചപ്പോഴാണ് ആ ഷോട്ട് ട്രെയ്‌ലറിലുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. അത് വൈറലായ ശേഷം പലരും ചോദിക്കാന്‍ തുടങ്ങി ഇത്രയേ ഉള്ളോ, ഇനിയുമുണ്ടോ എന്നൊക്കെ.

ഇങ്ങനെയുള്ള കുറച്ച് പ്രശ്‌നങ്ങള്‍ ഫെയ്‌സ് ചെയ്യണം. അപ്പോഴാണ് എനിക്ക് ഇതൊരു വലിയ പ്രശ്‌നമാണെന്ന് മനസിലായത്. അതോടെ മനസിലായി സ്ത്രീകള്‍ ഫേസ് ചെയ്യുന്നത് ചില്ലറക്കാര്യങ്ങള്‍ ആയിരിക്കില്ലെന്ന്. പലരും ആ സീന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ടാഗും ചെയ്യുന്നുണ്ട് എന്നാണ് സഞ്ജു പറയുന്നത്.

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍