'അന്ന് ഒരുപാട് പേർ വണ്ടിച്ചെക്ക് കൊടുത്ത് അദ്ദേഹത്തെ പറ്റിച്ചിരുന്നു... അവസാന സമയമായപ്പോൾ ഹനീഫിക്കാ ഒരുപാട് കഷ്ടപ്പെട്ടിരുന്നു'

വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തി മലയാളി പ്രേക്ഷകർക്ക് പ്രയങ്കരനായി മാറിയ നടനാണ് കൊച്ചിൻ ഹനീഫ. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിച്ച ഹനീഫയുടെ അവസാന നാളുകളിലെ കഷ്ടപാടുകളെക്കുറിച്ച് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്ര​ദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹനീഫിക്കാ. ഒരിക്കൽ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യൻ. അദ്ദേഹവുമായുള്ള ബന്ധത്തിലാണ് കിച്ചമാണി എംബിഎ എന്ന ചിത്രം താൻ സംവിധാനം ചെയ്യുന്നതിലേയ്ക്ക് എത്തിയത്.

പണത്തിന്റെ പേരിൽ ഒരു ബന്ധങ്ങളെയും മാറ്റി നിർത്താത്ത  മനുഷ്യനാണ്. അതുകൊണ്ട് തന്നെ  നിരവധി പേർ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല പ്രൊഡ്യൂസർമാരും വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയ  സന്ദർഭങ്ങളുണ്ട്. അതിന്റെ ഒന്നും പേരിൽ അ​ദ്ദേഹം പ്രശ്നമുണ്ടാക്കുകയോ ചോദിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സീരിയസായി ആശുപത്രിയിൽ ആയപ്പോഴാണ് പലരും അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് അറിയുന്നത്. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്