അതൊരു സ്‌പോയിലര്‍ അലര്‍ട്ടാണ്.. കൈയടികള്‍ക്ക് വേണ്ട സിനിമാറ്റിക് എലമെന്റ്‌സ് ഒന്നും ഇല്ല; 'നേരി'ലെ സര്‍പ്രൈസിനെ കുറിച്ച് ശാന്തി മായാദേവി

ഒരു റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമ ആയാണ് ‘നേര്’ സിനിമ എത്താനൊരുങ്ങുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശാന്തി മായാദേവിയാണ്. നേര് എന്ന ചിത്രത്തെ കുറിച്ച് ശാന്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കൈയടികള്‍ക്ക് വേണ്ട സിനിമാറ്റിക് എലമെന്റ്‌സ് ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല എന്നാണ് ശാന്തി ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ദൃശ്യം’ സിനിമയുടെ സമയത്ത് തന്നെ ജീത്തു സാര്‍ പറഞ്ഞ ഒരു കഥയാണ്. നമ്മള്‍ കണ്ടുശീലിച്ച പതിവ് സിനിമാറ്റിക് എലമെന്റ്‌സ് ഒന്നുമില്ല.

കൈയ്യടിക്കും ക്ലാപ്പിനും വേണ്ടിയുള്ള സീനുകള്‍ ഇല്ലാതെ, റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമ എന്ന രീതിയിലാണ് നേര് ഒരുക്കുന്നത്. തനിക്ക് അടുത്ത് അറിയാവുന്ന ചില കാര്യങ്ങള്‍ ഉളളതിനാല്‍ തിരക്കഥയും ചെയ്യാനായി. കോര്‍ട്ട് റൂം ഡ്രാമയാണെങ്കിലും ചിത്രത്തില്‍ വക്കീല്‍ ആയിട്ടല്ല അഭിനയിക്കുന്നത് എന്നാണ് ശാന്തി പറയുന്നത്.

ചിത്രത്തിലെ മെയിന്‍ സ്‌പോയിലര്‍ അലേര്‍ട്ടിനെ കുറിച്ചും ശാന്തി പറയുന്നുണ്ട്. ബ്രെയില്‍ ലിപിയില്‍ എത്തിയ പോസ്റ്ററിനെ കുറിച്ചാണ് ശാന്തി സംസാരിച്ചത്. അതിനെ ലാലേട്ടന്റെ ‘ഒപ്പം’ സിനിമയുമായൊക്കെ പലരും കണക്ട് ചെയ്തത് കണ്ടു. അങ്ങനെ ഒന്നുമല്ല, പക്ഷേ അതൊരു സ്‌പോയിലര്‍ അലേര്‍ട്ടാണ്.

കഥയ്ക്ക് അത്യാവശ്യമുള്ള ഘടകവുമാണ്. അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാനാകില്ല എന്നാണ് ശാന്തി പറയുന്നത്. അതേസമയം, ജീത്തുമായുള്ള ചര്‍ച്ചകള്‍ക്കിടെ അദ്ദേഹമാണ് തന്നോട് ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും ശാന്തി വ്യക്തമാക്കുന്നുണ്ട്. നേരിന്റെ ഷൂട്ടിംഗ് ഈ അടുത്താണ് പൂര്‍ത്തിയായത്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ