രണ്ടെണ്ണത്തിനും അഹങ്കാരം, ഞാന്‍ ഈ കഴുതകളുടെ എല്ലാം അഭിമുഖങ്ങളും കാണും: ശാന്തിവിള ദിനേശ്

ഉണ്ണിമുകുന്ദനും ബാലയ്ക്കുമെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. യൂട്യൂബ് അഭിമുഖങ്ങളും പണമുണ്ടെന്ന അഹങ്കാരവും ഇവരെ വഴിതെറ്റിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

ഇവര്‍ക്കൊന്നും ബോധമില്ല. ബോധമുണ്ടെങ്കില്‍ ഇതൊന്നും ചെയ്യില്ല. നസീര്‍ സാറൊക്കെ അവസാനത്തെ രണ്ടു മൂന്ന് സിനിമയ്ക്കാണ് ഒരു ലക്ഷമൊക്കെ വാങ്ങിയേ. ഇവിടെ രണ്ടു പടം ഓടിയാല്‍ മൂന്നാമത്തെ പടത്തിന് ചോദിക്കുന്നത് ഒരു കോടിയാണ്. അതിന്റെ പ്രശ്നമാണ്.

ഒടിടിയുടെ കാലമല്ലേ സിനിമ വിറ്റു പോകാനൊക്കെ എളുപ്പമാണ്. ഉണ്ണി മുകുന്ദനൊക്കെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍! ഏതെങ്കിലും ഓടിയ പടത്തില്‍ നായകനായിട്ടുണ്ടോ. ബാല, അവന്‍ പറയുന്ന മണ്ടത്തരങ്ങള്‍ നിങ്ങള്‍ കേട്ടതല്ലേ.

രണ്ടെണ്ണത്തിനും അഹങ്കാരം. അതിനുമുകളിലുള്ള തെറിവിളിയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്. എവിടെന്നൊക്കെയോ ഫണ്ട് ലഭിക്കുന്നുണ്ട്. കുറെ കേസുകള്‍ ഉണ്ടായിരുന്നതൊക്കെ പോയി. അങ്ങനെ പണത്തിന് എന്തോ ഉറവിടമുണ്ട്. അല്ലാതെ അയാളുടെ കയ്യില്‍ പണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ഉണ്ണി മുകുന്ദന്‍ ബാല വിഷയത്തില്‍ രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്. നാളെ ഇവര്‍ വീണ്ടും ഒന്നിക്കും. എല്ലാം ഒരേ തൂവല്‍ പക്ഷികളാണ്. ഇണങ്ങാനും പിണങ്ങാനും എല്ലാം സാധ്യതയുണ്ട്. ഞാന്‍ ഈ കഴുതകളുടെ എല്ലാം അഭിമുഖങ്ങള്‍ കാണും.

ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍ എല്ലാം സംവിധായകന്റെ വാക്കുകള്‍ കേട്ട് തുള്ളുന്നവരാണെന്ന് എന്റെ ഗുരുനാഥന്‍ ജെ സി സാര്‍ പറയാറുണ്ട്. തെരുവില്‍ കൊണ്ട് നടക്കുന്ന കൊരങ്ങന്റെ റോളെ ഉള്ളു നടി നടന്മാര്‍ക്ക് എന്ന് അദ്ദേഹം പറയാറുണ്ട്. സത്യത്തില്‍ അത് തന്നെയാണ്.

പൈസയുടെ അഹങ്കാരത്തില്‍ താന്‍ എന്തൊക്കെയോ ആണെന്ന് ചിന്തിക്കുന്നതാണ്. മലയാള സിനിമയില്‍ ഇവരൊന്നും ഒരു പുല്ലുമല്ല. മലയാള സിനിമയ്ക്ക് ആരും ഒന്നുമല്ല. ആ ബോധം എന്നും ഉണ്ടായാല്‍ മതി.
ശ്രീനാഥ് ഭാസിയൊന്നും ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ! ഷെഡ്ഡിലായില്ലേ. ഒരു നാലഞ്ച് പുതിയ നടന്‍മാര്‍ വന്നാല്‍ ഇവന്മാരൊക്കെ വിസ്മൃതിയില്‍ ആയി പോകും,’ ശാന്തിവിള ദിനേശ് പറഞ്ഞു.

Latest Stories

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍