ഞാന്‍ എനിക്ക് വേണ്ടി ജീവിക്കട്ടെ എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന കൈ ആയിപോയി, എലോണില്‍ മോഹന്‍ലാലിന് അബദ്ധം പറ്റി: ശാന്തിവിള ദിനേശ്

അടുത്തിടെ മോഹന്‍ലാലിന്റെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പിന് മറുപടിയുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. കുറിപ്പ് എഴുതിയിരിക്കുന്നത് മോഹന്‍ലാലാണെങ്കില്‍ അത് അല്‍പ്പം കടന്നകയ്യായിപ്പോയെന്ന് സംവിധായകന്‍ പറയുന്നുയ

അദ്ദേഹമാണ് ഇത് കുറിച്ചതെങ്കില്‍. ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗ് ഒന്നും നോക്കാറില്ല. അതുകൊണ്ട് ഇദ്ദേഹം പറഞ്ഞത് തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ഇവിടെ മൊത്തം വ്യാജന്മാരുടെ കാലമാണ്. എന്നാലും ഇങ്ങനെ പറയുന്നത് കടന്ന കയ്യാണ്,’

‘മലയാളിക്ക് മോഹന്‍ലാലിനെ മടുത്തിട്ടില്ല. മോഹന്‍ലാല്‍ അല്‍പം ശ്രദ്ധിക്കണം എന്ന് മാത്രം. അദ്ദേഹത്തിന്റെ എലോണ്‍ ഒരുകോടി പോലും കളക്ഷന്‍ നേടിയിലെന്നത് പരമമായ സത്യമാണ്. മോഹന്‍ലാലിന്റെ ഏറ്റവും ദയനീയ പരാജയമാകണം എലോണ്‍. അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ല. ഷാജി കൈലാസിനെ അമിതമായി വിശ്വസിച്ചതാകാം കുഴപ്പം,’

‘ആന്റണി പെരുമ്പാവൂരിന്റെ ബിസിനസ് കണ്ടുകൊണ്ടുള്ള തട്ടിക്കൂട്ട് പരിപാടി ആയത് കൊണ്ടാവാം. മോഹന്‍ലാല്‍ കഥകേട്ടിരുന്ന കാലത്ത് ഇത്തരം തല്ലിപ്പൊളി സിനിമകള്‍ വന്നിട്ടില്ല. ആന്റണി പെരുമ്പാവൂര്‍ കഥ കേള്‍ക്കുന്നതിലൊക്കെ ഒരുപാട് പേര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ട്,’

എപ്പോഴാണോ മോഹന്‍ലാലിന് ആ ഒടിയന്‍ ചെയ്യാന്‍ തോന്നിയെ. അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു. അതിന് ശേഷം ചെയ്ത സിനിമകളില്‍ എല്ലാം താടി. കുറെ താടി കാണുമ്പോള്‍ ആര്‍ക്കായാലും ചടുപ്പാകും. മടുപ്പ് തോന്നും,’ ശാന്തിവിള ദിനേശ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം