നിനക്ക് അടൂരിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കിട്ടാത്ത കൊതിക്കെറുവല്ലേ എന്ന് ചോദിക്കുന്നു, പോടാ പുല്ലേ: ശാന്തിവിള ദിനേശ്

തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശാന്തിവിള ദിനേശ്. അടൂരിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോളാണ് ശാന്തിവിള ഇക്കാര്യം സൂചിപ്പിച്ചത്. ‘ഞാനിതൊക്കെ പറയുമ്പോള്‍ ചിലര്‍ പറയും നിനക്ക് അടൂരിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ കിട്ടാത്ത കൊതിക്കെറുവല്ലേ പറയുന്നു എന്ന്.

നമ്മള്‍ സത്യം പറയുന്നു. യാഥാര്‍ത്ഥ്യം പറയുന്നു. സ്ഥിരമായി ഒരു ചായക്കടയില്‍ നിന്ന് ഓംലെറ്റ് കഴിക്കുന്ന ഞാന്‍ ഒരു ദിവസത്തെ ചീമുട്ട കൊണ്ടുള്ള ഓംലെറ്റ് കിട്ടിയാല്‍ കൊള്ളില്ലെന്ന് പറയുമ്പോള്‍ എന്നാല്‍ നിനക്ക് ഉണ്ടാക്കരുതോ എന്ന് ചോദിക്കുന്നത് പോലെ ഒരുപാട് പേര്‍ ചോദിക്കുന്നു’സംവിധായകന്‍ പറഞ്ഞു.

‘നീ മറ്റേ ബംഗ്ലാവില്‍ ഔത എന്ന പൊട്ട പടം അല്ലേ എടുത്തത്. നിനക്കിത് പോലെ ചെയ്യാന്‍ പറ്റുമോ അത് പോലെ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ച് സംതൃപ്തി അടയുന്നു. അവരോട് ഞാന്‍ പറയുന്നത്, ഞാനെന്റെ ശരികളും ചിന്തകളും പറയുന്നു.

അത് വെച്ചോണ്ട് തിരിച്ച് ചോദിച്ചാല്‍ പോടാ പുല്ലേ എന്ന് ഞാന്‍ പറയും. ഞാനതിനൊന്നും മറുപടി പറയാന്‍ പോവുന്നില്ല,’ ശാന്തിവിള ദിനേശന്‍ കൂട്ടിച്ചേര്‍ത്തു.

മോ??ഹന്‍ലാലിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ശാന്തിവിള അടൂരിനെതിരെ രംഗത്ത് വന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം