മോഹന്‍ലാലിനെ നല്ല ഗുണ്ടയെന്ന് അഭിസംബോധന ചെയ്തതിന് പിന്നില്‍ അടൂരിന ലാലിനോടുള്ള ഈര്‍ഷ്യയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ലാല്‍ അങ്ങോട്ട് അവസരം ചോദിച്ച് ചെല്ലാത്തതും തന്റെ വര്‍ഗ്ഗ ശത്രുക്കളോടൊത്ത് നടന്‍ പ്രവര്‍ത്തിച്ചതും മൂലമാണ് വൈരാഗ്യമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
‘
ആദ്യം വിമര്‍ശിച്ച സുകുമാര്‍ അഴിക്കോട് പോലും പിന്നീട് മോഹന്‍ലാലിനെ വന്നു കണ്ട് പിണക്കം തീര്‍ത്തെന്നും ശാന്തിവിള കൂട്ടിച്ചേര്‍ത്തു.
ശാന്തിവിള ദിനേശ് പറഞ്ഞത്
രാഷ്ട്രീയക്കാര്‍ പോലും വിഗ് വെച്ച് നടക്കുന്ന നാട്ടില്‍, ഡൈ അടിച്ച് നടക്കുന്ന നാട്ടില്‍, സാഹിത്യകാരന്‍മാര്‍ വിഗ് വെക്കുന്ന നാട്ടില്‍ മോഹന്‍ലാല്‍ വിഗ് വെക്കുന്നു എന്നാരോപിച്ച് സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു അവസാന കാലഘട്ടത്തില്‍. ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല.പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു’
‘ഒരു നിമിഷമെങ്കിലും സുകുമാര്‍ ആഴീക്കോടിന്റെ മനസ്സില്‍ കുറ്റബോധം തോന്നിക്കാണും. ഈ ചെറുപ്പക്കാരനെക്കുറിച്ച് ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് തോന്നിക്കാണും എന്നാണ് എനിക്ക് തോന്നുന്നത്’
‘കാരണം അത്രയും വലിയ മനസ് ഉള്ള ആളല്ലേ അഴീക്കോട്. അദ്ദേഹം എന്തൊക്കെ പ്രകോപിച്ചിട്ടും മോഹന്‍ലാല്‍ തിരിച്ച് മറുപടി പറഞ്ഞില്ല. ഇപ്പോള്‍ വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാനാണ് അടൂര്‍ ?ഗോപാലകൃഷ്ണന്‍ ഇറങ്ങിയിരിക്കുന്നത്,’