‘കൊറോണ പേപ്പേര്‍സ് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രിയദര്‍ശനെ പുകഴ്ത്തിയും വിമര്‍ശിച്ചും സംവിധായകന്‍ ശാന്തിവിള ദിനേശന്‍ രംഗത്ത് വന്നിരിക്കുകയാണ്.
ദക്ഷിണേന്ത്യയില്‍ ഏത് ഭാഷയില്‍ ഒരു പടം വിജയിച്ചാലും ആരുമറിയാതെ അപ്പോള്‍ തന്നെ അതിന്റെ റൈറ്റ്‌സ് എഴുതി വാങ്ങിക്കും. മലയാളത്തില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഹിറ്റ് സിനിമകളുടെ പകര്‍പ്പവകാശം വാങ്ങി ഹിന്ദിയില്‍ ചെയ്ത് വിജയിപ്പിച്ചു. കാലാപാനി പോലുള്ള സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രിയദര്‍ശന്‍ ചെയ്തതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്.
ഏത് വീഞ്ഞ് കിട്ടിയാലും പുതിയ കുപ്പിയിലാക്കി നമ്മളെ പറ്റിക്കാനാറിയുന്ന ആളാണ്. എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്ന അനാവശ്യ പ്രസ്താവന പ്രിയദര്‍ശന്‍ നടത്തി. പ്രിയദര്‍ശന് രാഷ്ട്രീയമുണ്ടെന്ന് മോഹന്‍ലാലിനോടോ സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാല്‍ കൃത്യമായിട്ട് പറയും.
. ജാതിയുണ്ട്. അദ്ദേഹം നല്ല നായര്‍ കുടുംബത്തില്‍ ജനിച്ചതാണ്. ക്രിസ്ത്യാനിയായ ലിസിയെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങള്‍ നല്ല ഭാര്യയും ഭര്‍ത്താവുമായി ജീവിക്കുമെന്നല്ലേ പറയേണ്ടത്?. താങ്കള്‍ അതല്ലല്ലോ ചെയ്തത്. അവരെ കൊണ്ട് പോയി ദാമോദരന്‍ മാഷുടെ കൂടെ വിട്ട് മലപ്പുറത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി. അതെന്തിനാണ് ചെയ്തത്.
ജാതിയും മതവുമില്ലെങ്കില്‍ ലിസിയെ ലക്ഷ്മിയാക്കിയതെന്തിനാണ്. സ്വകാര്യതയാണെങ്കില്‍ കുഴപ്പമില്ല. പത്രസമ്മേളനത്തില്‍ വന്ന് എനിക്ക് ജാതിയില്ല, മതമില്ല എന്ന വര്‍ത്തമാനങ്ങള്‍ വേണ്ട. അതൊന്നും മലയാളി വിശ്വസിക്കില്ല,’ ശാന്തിവിള ദിനേശന്‍ പറഞ്ഞു.