നടന്‍ ഉണ്ണി മുകുന്ദനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശന്‍. തന്റെ വാദങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ ഒരു ശബ്ദരേഖയും ശാന്തിവിള ദിനേശന്‍ കേള്‍പ്പിക്കുന്നുണ്ട്.ചക്ക വീണ് മുയല്‍ ചത്ത് എന്ന പോലെ ഏതൊയൊരു വിശ്വോത്തര സിനിമയാണ് മാളികപ്പുറമെന്ന് തോന്നും.
ഇവന്‍ പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവന്‍ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇനി ഞാനൊക്കെ സൂക്ഷിക്കണം. അപ്പൊ അടിക്കുമെന്നാണ് പറയുന്നത്. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദന്‍ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താല്‍ അവന്റെ മുഖം ഞാന്‍ ശരിയാക്കും,’ ശാന്തിവിള ദിനേശന്‍ തുറന്നടിച്ചു.
‘ഇവനെ കാണാന്‍ ഒരു തിരക്കഥകൃത്തും സംവിധായകനും നിര്‍മാതാവും ചെന്നു. കഥ ഞാന്‍ കേള്‍ക്കണമെങ്കില്‍ ഞാന്‍ പറയുന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വെക്കണമെന്നാണ്. ഇവന്റെ അണ്ടര്‍വെയര്‍ കഴികിക്കൊടുക്കുന്നവനെയേ എക്‌സിക്യൂട്ടീവായി വെക്കുള്ളൂ. കൂടുതലെന്നെക്കാെണ്ട് പറയിക്കാത്തതാണ് നല്ലത്. ഈ ചെറുപ്പക്കാരന്റെ പേരില്‍ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്. ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്’
‘ഈ സിനിമ ഷൂട്ട് ചെയ്യേണ്ടത് പൊള്ളാച്ചിയിലായിരുന്നു. ലൊക്കേഷന്‍ എറണാകുളത്താണെങ്കില്‍ മാത്രമേ ഞാനഭിനയിക്കൂയെന്ന് പറഞ്ഞു. അപ്പോഴും സംവിധായകനും നിര്‍മാതാവും സമ്മതിച്ചു. 30 കോടി ബജറ്റുള്ള സിനിമയാണെങ്കിലേ ചെയ്യൂ എന്നാണ് പിന്നെ പറയുന്നത്. എന്തൊരു അഹങ്കാരമാണ്,’ ശാന്തിവിള ദിനേശന്‍ കൂട്ടിച്ചേര്‍ത്തു.