'ഷറഫുദ്ദീന്‍ കാണിച്ചത് പോക്രിത്തരം, തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന്‍ നിഗമെന്ന അലവലാതി, ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ല'; നടന്‍മാര്‍ക്കെതിരെ സംവിധായകന്‍

മലയാള സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇതിനിടെ യുവതാരങ്ങളെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ പോലും ആര്‍ക്കും സെറ്റില്‍ തലവേദന സൃഷ്ടിക്കാറില്ല, പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങള്‍ മാത്രമുള്ള യുവതാരങ്ങള്‍ക്കാണ് അഹങ്കാരം എന്നാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന്‍ നിഗമെന്ന അലവലാതി ചെറുക്കനാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്‍ പറയണ്ടേ? ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണ്ടേ. മൂന്ന് വെള്ളിയാഴ്ച ആയില്ലെങ്കിലും ഷറഫുദ്ദീന്‍ എന്നവന്‍ കാണിക്കുന്ന പോക്രിത്തരത്തെ കുറിച്ച് ഉണ്ണികൃഷ്ണന്‍ പറയണ്ടേ. പേരുകളെല്ലേ പ്രസക്തം ഉണ്ണികൃഷ്ണന്‍? ഇല്ലെങ്കില്‍ ദുല്‍ഖറിനേയും പ്രണവിനേയും ആളുകള്‍ സംശയിക്കും.

എങ്ങനെ തിയേറ്ററില്‍ ആളുകള്‍ സിനിമ കാണാന്‍ വരും എല്ലാം കഞ്ചാവ് പടങ്ങളല്ലേ. എത്രനാള്‍ ഇതൊക്കെ സഹിക്കും? ആളുകള്‍ വരില്ല. ആര്‍ഡിഎക്‌സ് സിനിമയുടെ പോസ്റ്റര്‍ ചെയ്യുമ്പോള്‍ ഇവന്മാരുടെ ഒന്നും മുഖം പോസ്റ്ററില്‍ കാണിക്കരുതെന്ന് സോഫിയ പോള്‍.

താരകേന്ദ്രീകൃതമായിരുന്നു സിനിമയെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത് കേട്ടു. മുമ്പും താരകേന്ദ്രീകൃതമായിരുന്നു സിനിമ. പക്ഷെ താരങ്ങള്‍ തെമ്മാടികളായിരുന്നില്ല എന്നൊരു തിരുത്തുണ്ട്. ഇന്നലത്തെ മഴയത്ത് കിളിത്ത തകരകള്‍ ചെയ്യുന്ന തെറ്റിന് താരങ്ങളെ മുഴുവന്‍ അടച്ച് പറയരുത്. ഉണ്ണികൃഷ്ണന്‍ ആരുടേയും പേര് പറയില്ല കാരണം അടുത്ത പടം ചെയ്യണമല്ലോ.

ഒരു വര്‍ഷത്തേക്ക് ഷെയ്ന്‍ നിഗത്തെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനിച്ചാല്‍ തന്ന പ്രശ്‌നങ്ങള്‍ കുറേ തീരും. പല താരങ്ങളുടേയും പേര് വെച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഷൂട്ട് ചെയ്ത ഭാഗം തന്നേയും ഉമ്മയേയും സഹോദരിമാരേയും കാണിക്കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെടുമ്പോള്‍ അപ്പോള്‍ തന്നെ പാക്കപ്പ് പറയേണ്ടായിരുന്നുവോ? തങ്ങളാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്ന ബോധം സംവിധായകനും നിര്‍മാതാവിനും തിരക്കഥാകൃത്തിനും വേണം.

ജോഷി സാറിനോട് ആരെങ്കിലും ഇത് പറയുമോ….? ഇല്ലല്ലോ… മോഹന്‍ലാല്‍ ഒരു സെറ്റിലും പോയി ആര്‍ക്കും തലവേദന സൃഷ്ടിക്കാറില്ല. അതുപോലെ തന്നെ തന്റെ സിനിമയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കും ദിലീപ്. അങ്ങനെ അല്ലായെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. ഇന്നലെ വന്ന കൂതറ ചെറുക്കന്മാരാണ് തലവേദന സൃഷ്ടിക്കുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!