വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും ദിനേശ് പറയാറുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താറുള്ളത്.
‘നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ നടി വിദ്യ ബാലനെ അഭിനയിപ്പിക്കണമെന്നും വലിയ ആഗ്രഹമുണ്ട്. പക്ഷേ അതിന് പത്ത് ഇരുപത് കോടി രൂപ ആവശ്യമായി വന്നേക്കും. സിനിമ ചെയ്യാന്‍ അറിയുമോ എന്നതല്ല, കാശ് മുടക്കാന്‍ ആളെ കിട്ടണമെന്നുള്ളതാണ്.
എനിക്ക് കൂട്ടി കൊടുക്കാന്‍ മടിയില്ലെങ്കില്‍ എത്ര പ്രൊഡ്യൂസറെ കിട്ടും. പോടാ പുല്ലേ എന്നേ പറയുകയുള്ളു. എനിക്ക് നായികമാരെ കൂട്ടികൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് സീരിയല്‍ പോലും ചെയ്യാതെ നില്‍ക്കുന്നതെന്നാണ്’, ശാന്തിവിള ദിനേശ് പറയുന്നത്.
അതേസമയം, ശാന്തിവിള ദിനേശിന്റെ തുറന്ന് പറച്ചിലിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. ആകെ ഒരു സിനിമ മാത്രം ചെയ്തിട്ടുള്ള ആളാണ് ദിനേശ്. അങ്ങനെയൊരാള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ കഴമ്പില്ലെന്നാണ് കമന്റുകള്‍