മണിയെ കേന്ദ്ര കഥപാത്രമാക്കി അനിൽ ബാബു ഒരുക്കിയ ചിത്രമായിരുന്നു വാൽക്കണ്ണടി. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയയായിരുന്നു വാൽക്കണ്ണാടി. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഓര്‍മ്മകളും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ച് നിര്‍മ്മാതാവ് സന്തോഷ് ധാമോദരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.
തനിക്കൊപ്പം മണി ആദ്യമായി ചെയ്യുന്ന ചിത്രമായിരുന്നു വാൽക്കണ്ണാടി. അന്ന് അദ്ദേഹം വളരെ റിലാക്‌സ് ആയിട്ട് ചെയ്ത സിനിമയാണ് അത്. ആ കഥ മുഴുവന്‍ അദ്ദേഹത്തിന്റെ മനസിലായിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തിൽ അസുഖം വരുന്ന സീനൊക്കെ കറക്ടായിരുന്നു. ചിലപ്പോള്‍ ചെയ്ത് ചെയ്ത് കൂടിപ്പോകും. അപ്പോൾ സംവിധായകന്‍ കട്ട് പറഞ്ഞ ശേഷം അദ്ദേഹത്തെ പിടിച്ചു നിര്‍ത്തേണ്ടി വരുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്.
ചിത്രത്തിൽ ഗീതുവിനെ കാലില്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് കാണാന്‍ പറ്റുന്നില്ല, വയലന്‍സ് കൂടിയോ എന്നൊക്കെ പലരും പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു പാട്ട് മണി സ്വന്തം പാടിയാണ്. തിരക്കഥയിലുണ്ടായിരുന്നില്ല അത്. മണിയുടെ മനസില്‍ ഉണ്ടായിരുന്നിരിക്കാം. പറയാന്‍ പറ്റാത്ത സഹകരണമാണ്. ഇത്രയും സൗഹൃദമുള്ള നടന്‍ വേറെയില്ല. എല്ലാ സിനിമയിലും അങ്ങനെയാണോ എന്ന് എനിക്കറിയില്ല. തന്നോട് അങ്ങനെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്യേണ്ടിയിരുന്നതായിരുന്നു. പക്ഷേ നടന്നില്ല. അദ്ദേഹം ലൊക്കേഷനിലേയ്ക്ക് വരുമ്പോള്‍ എപ്പോഴും കാറ് നിറച്ചും ആള്‍ക്കാരുണ്ടാകുമായിരുന്നു കൂടെ. കൂടെ പഠിച്ചവരും കൂടെ വളര്‍ന്ന വരുമൊക്കെയായിരിക്കും. എപ്പോഴും ആഘോഷത്തിന്റെ മൂഡാണ് അദ്ദേഹത്തിന്. എപ്പോഴും മൂന്നാലു പേര് റൂമിലുണ്ടാകും. അതില്‍ ഡ്രൈവറുണ്ടാകാം, മാനേജ് ചെയ്യുന്നവരുണ്ടാകാം. ഡ്രൈവര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. കൂടെ പഠിച്ചവരൊക്കെ തന്നെയായിരിക്കും.
മണി വലിയ മദ്യപാനിയായി തനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് ബിയര്‍ മാത്രമേ കഴിക്കൂവെന്നാണ് തന്റെ അറിവ്. പഴയ കൂട്ടുകാരെ മറന്ന് പുതിയ ആള്‍ക്കാരൂടെ കൂടെ പോകുന്നത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ല. മണിയുടെ കൂടെയുണ്ടായിരുന്നത് പഴയ ആള്‍ക്കാരായിരുന്നു. എല്ലാവരും മണി പറയുന്നത് കേള്‍ക്കുന്നവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അവസാനത്തെ പ്രതിഫലം പോലും തന്റെ കയ്യില്‍ നിന്നും വാങ്ങാതെയാണ് അന്ന് മണി പോയത്.
ഷൂട്ട് കഴിയുന്ന ദിവസം പ്രതിഫലമൊക്കെ കൊടുത്ത് പിരിയുന്നതാണ് തന്റെ ശീലം. അന്ന് എന്റെ മുറിയില്‍ വന്ന് യാത്ര പറഞ്ഞ് ഓടുകയായിരുന്നു. താന്‍ ചെക്ക് കൊടുത്തിട്ട് വാങ്ങിയത് പോലുമില്ല. പറഞ്ഞ് കേട്ടിട്ടുള്ളത് വെച്ച് അന്ന് പാട്ടു പാടുന്നതിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് മണിയാണെന്നായിരുന്നു. അന്ന് മലയാളത്തില്‍ ഏറ്റവും വലിയ പാട്ടുകാര്‍ വാങ്ങുന്നതിനേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ വാങ്ങണമെന്ന് മണിയ്ക്ക് വാശിയായിരുന്നു. പക്ഷെ തന്റെ സിനിമയില്‍ പാടിയതിന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും സന്തോഷ് പറഞ്ഞു