'വോട്ടിനു വേണ്ടി ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവര്‍ ഇതൊന്നും കാണില്ല' കഷ്ടം, പരമദയനീയം; രൂക്ഷ വിമര്‍ശനവുമായി സന്തോഷ് കീഴാറ്റൂര്‍

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയാവസ്ഥ കണ്ട് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
റെയില്‍വേയില്‍ ട്രെയിന്‍ വരുന്നത് വരെ കാത്തിരിക്കാന്‍ വൃത്തിയുള്ള ഇടമോ ടോയ്ലെറ്റോ ഇല്ല. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാല്‍ അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

രാത്രി ഉറക്കമൊഴിഞ്ഞ് ഡ്യൂട്ടി ചെയ്യുന്നതിനല്ലേ സര്‍ക്കാര്‍ ഇവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും താരം ചോദിക്കുന്നു. വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവര്‍ ഇതൊന്നും കാണില്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ERNAKULAM SOUTH RAILWAY STATION അതുപോലെ Ernakulam KSRTC Bus Stand….ഇത് രണ്ടും നന്നാവാന്‍ പാടില്ലാ എന്ന് ആര്‍ക്കാണ് ഇത്ര വാശി.. SouthRailwayStationil Train വരുന്നതുവരെ കാത്തിരിക്കാന്‍ വൃത്തിയുള്ള ഇടം , വൃത്തിയുള്ള Toilet കഷ്ടം..പരമ ദയനീയം.

എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാല്‍ അതോടെ തീര്‍ന്നു അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് Duty ചെയ്യുന്നതിനല്ലെ സര്‍ക്കാര്‍ ശമ്പളം തരുന്നത്…. വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികള്‍ ചിലവിട്ട മെട്രോ സ്റ്റേഷന്‍……

NB: 5.15 AM ട്രെയിനില്‍ യാത്രചെയ്യുവാന്‍ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാന്‍ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനം…വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവര്‍ ഇതൊന്നും കാണില്ല… കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്