ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് കമന്റിട്ട സംഭവത്തോട് പ്രതികരിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. കമന്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട് താന്‍ തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിട്ട് പോലും അത് പേഴ്‌സണലായിട്ട് എടുത്തു എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്.
ഉണ്ണി മുകുന്ദനും താനും ഒന്നിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്. അദ്ദേഹത്തിന്റെ ‘മല്ലു സിംഗ്’ പോലുള്ള സിനിമകള്‍ ഏറെ ഇഷ്ടമാണ്. ‘വിക്രമാദിത്യനി’ല്‍ അദ്ദേഹം മികച്ച വേഷമാണ് കൈകാര്യം ചെയ്തത്. ‘സ്‌റ്റൈല്‍’ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. അന്ന് താന്‍ ബുദ്ധിമോശത്താല്‍ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്.
അതില്‍ വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട് തനിക്ക്. തന്നെ വിളിച്ച് കുറെപേര്‍ കൊന്നുകളയും എന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് താന്‍ തന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ്. സങ്കടം എന്തെന്നാല്‍ താന്‍ തെറ്റ് സമ്മതിച്ചിട്ട് പോലും അത് പേഴ്സണല്‍ ആയെടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താല്‍ മതിയായിരുന്നു.
പിന്നീട് പലപ്പോഴും അഭിമുഖങ്ങളില്‍ തന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. ഹനുമാന്‍ ജയന്തി ആശംസകള്‍ എന്ന് പറഞ്ഞ് പോസ്റ്റ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചപ്പോഴായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റിട്ടത്.
Read more
ഇതിന് താഴെ ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’, എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ വിമര്‍ശനം. ഉണ്ണി മുകുന്ദന്‍ ഇതിന് മറുപടിയും നല്‍കിയിരുന്നു. ”ചേട്ടാ, നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ” എന്നായിരുന്നു നടന്റെ മറുപടി.