ഇതെന്റെ പാട്ടല്ല, എന്റേത് ഇങ്ങനെയല്ല; 'അന്ധാഗൻ' ടീമിനെതിരെ സന്തോഷ് നാരായണൻ

പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്ധാഗൻ’. കഴിഞ്ഞദിവസമാണ് ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. എന്നാൽ ഇപ്പോഴിതാ അന്ധാഗൻ ടീമിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ.

താൻ സംഗീതം നൽകിയതിൽ നിന്നും വ്യത്യസ്തമായാണ് ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തുവിട്ടിരിക്കുന്നതെന്നാണ് സന്തോഷ് നാരായണൻ ആരോപിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സന്തോഷ് നാരായണൻ ആരോപണം ഉന്നയിച്ചത്.

“ചരിത്രത്തിലാദ്യമായി ഒരു ഓഡിയോ ലേബൽ കാഴചയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അന്ധാ​ഗൻ ആന്തം എന്ന പേരിൽ ഇപ്പോഴെത്തിയിരിക്കുന്നത് ഞാൻ സംഗീതം നൽകിയ ഗാനമല്ല, കൂടാതെ ഞാൻ ചെയ്ത ​ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ​ഗാനത്തിലുള്ളത്.” എന്നാണ് സന്തോഷ് നാരായണൻ എക്സിൽ കുറിച്ചത്.

അതേസമയം മ്യൂസിക് ഡയറക്ടർ ക്രെഡിറ്റ് സന്തോഷ് നാരായണന് തന്നെയാണ് സോണി മ്യൂസിക് നൽകിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ധാ​ഗൻ. പ്രിയാ ആനന്ദ്, സിമ്രാൻ, കാർത്തിക്, സമുദ്രക്കനി, ഉർവശി, യോ​ഗി ബാബു, കെ.എസ്. രവികുമാർ, വനിതാ വിജയകുമാർ, മനോബാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ