'കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല; അഭയാ കേസ് വിധിയില്‍ ഇതേ കോടതിയെ പുകഴ്ത്തിയത് മറക്കരുത്'; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി പ്രസ്താവനയുണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു. നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ശബ്ദമുയര്‍ത്തി രംഗത്ത് വരികയും കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തത്. ഇപ്പോഴിതാ ഈ കേസിലെ വിധി പ്രസ്താവനയിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് ഇക്കാര്യത്തിലെ തന്റെ വിലയിരുത്തലുകള്‍ പങ്കുവെച്ചിരിക്കുന്നത്. കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം.

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
പീഡന കേസില്‍ ആരോപണ വിധേയനായ പുരോഹിതനെ കോടതി വെറുതെ വിട്ടല്ലോ.. എന്നാല്‍ അത് കേട്ട് വിഷമിച്ച ചിലര്‍ ഈ വിധി കാരണം കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോസ്റ്റ് ഇടുന്നത് ശ്രദ്ധയില്‍പെട്ടു.
സാക്ഷികള്‍ ആരും കൂറ് മാറിയിട്ടില്ല, എന്നിട്ടും
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ..
1) ഒരു സ്ത്രീ 13 തവണ പീഡിപ്പിച്ചു എന്നാണ് പറഞ്ഞത് . ഈ സ്ത്രീ 12 തവണ പീഡിപ്പിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും13 നാം തവണ മാത്രമാണ് ഇത് പീഡനമായി മനസിലായുള്ളൂ എന്ന രീതിയില്‍ വാദങ്ങള്‍ വന്നിരിക്കാന്‍. സാധ്യതയുണ്ട് . ആദ്യത്തെ തവണ പീഡനം നടന്നപ്പോള്‍ ഉടനെ കേസ് കൊടുത്തിരുന്നുവെങ്കില്‍, പെട്ടെന്ന് തന്നെ ശാസ്ത്രീയമായ തെളിവുകള്‍ എടുത്തു പ്രതിക്ക് ശിക്ഷ കിട്ടുമായിരുന്നു . എന്നാല് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പീഡിപ്പിച്ചു എന്ന് പറയുന്നത് കോടതി മുഖവിലക്ക് എടുതിരിക്കില്ല . കാരണം 13 തവണ പ്രായപൂര്‍ത്തിയായ , പക്വതയുള്ള ഒരാളെ പീഡിപ്പിച്ച് എങ്കില്‍ അത് പരസ്പര സമ്മതത്തോടെ ഉള്ളതാകും എന്ന് പ്രതിഭാഗം വാദിച്ചു സമര്‍ത്തിച്ചിരിക്കാം. പീഡനത്തിന് തെളിവ് കൊടുത്താല്‍ മാത്രം പോരാ , അത് ക്രിമിനല്‍ swabhaavatil ബോധപൂര്‍വം ചെയ്തു എന്ന് കൂടി സമര്‍ത്തിച്ചാലെ ആരോപണ വിധേയനായ വ്യക്തിക്ക് ശിക്ഷ കിട്ടൂ.
മാത്രവും അല്ല, പണ്ടത്തെ പീഡനത്തിന് ഇപ്പൊള്‍ എങ്ങനെ ശാസ്ത്രീയ തെളിവ് എടുക്കും ?
2) ഈ കേസില്‍ ആരും കൂറ് മാറിയില്ല എന്നതും , സാഹചര്യ തളിവുകളും എതിരാണെങ്കിലും, പീഡനം നടന്നതിന് ശേഷം പിന്നെയും വര്‍ഷങ്ങളോളം എന്തുകൊണ്ട് വീണ്ടും അവരോടൊപ്പ മായി തുടര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് പ്രതി ഭാഗം ചോദിച്ചിരിക്കാം .
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തി എന്ന് പഴയ പീഡന കേസ് ആയതിനാല്‍ അവര്‍ തെളിയിച്ചു കാണും .
3) ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി പഴയ തെളിവില്ലാത്ത കേസുമായി വന്നു എന്നും , ഇതിന് പിന്നില്‍ വ്യക്തി വൈരാഗ്യം മാത്രമാണെന്ന് പ്രതി ഭാഗം വാധിച്ചിരിക്കാം .
ആരോപണങ്ങള്‍ ആര്‍ക്കും ആര്‍ക്ക് എതിരെയും നടത്താം . പക്ഷേ കോടതിക്ക് വേണ്ടത് കൃത്യമായ തെളിവുകള്‍ ആണ് . അനീതിക്ക് എതിരെ, പീഡനത്തിന് എതിരെ കേസ് കൊടുക്കുന്നവര്‍ സംഭവം നടന്ന് ഉടനെ തന്നെ കേസ് ആക്കണം . അല്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം . വിവാഹ വാഗ്ദാനം നല്‍കി പീഡിപിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്ത ഭൂരിഭാഗം കേസിലും പ്രതികളെ വെറുതെ വിടാം . അവിടെ വാഗ്ദാന ലംഘനത്തിന് മാത്രമേ scope ഉളളൂ എന്നര്‍ത്ഥം . പീഡന സമയത്ത് പരസ്പര സമ്മതത്തോടെ , പ്രായ പൂര്‍ത്തി ആയവര്‍ തമ്മിലാണോ എന്ന് മാത്രമാണ് നോക്കുക .
കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല.
ആയതിനാല്‍ ആരും കോടതിയെ മോശമാക്കി പറയരുത്. അഭയാക്കേസ് വിധിവന്നപ്പോള്‍ ഇതേ കോടതിയെ അത്യന്തം പുകഴ്ത്തിയവര്‍ ആണ് നമ്മള്‍ . അത് മറക്കരുത്.
(വാല്‍കഷ്ണം.. ഈ കേസിന്റെ മറവില്‍ ചിലര്‍ ഒരു സമുദായത്തെ, അവരുടെ സഭയെ nice ആയിട്ട് ചളി വാരി എരിയുന്ന രീതിയില്‍ comment ഇടുന്നത് ശ്രദ്ധയില്‍ പെട്ടു. അത് ശരിയല്ല . ഒരു പുരോഹിതന് എതിരെ വരുന്ന കേരളത്തിലെ ആദ്യത്തെ ലൈംഗിക പീഡന കേസ് അല്ലാ ഇതെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു . ഈ വിധിക്ക് എതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ പോകാനും, തെളിവ് കാണിച്ചു ഇത് അവിടെ തിരിതുവാനും ഉള്ള അവകാശം വാദിക്ക് ഇപ്പോഴും ഉണ്ട്.. )
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി