രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍ എന്ന് സന്തോഷ് പണ്ഡിറ്റ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് തുറന്നുപറഞ്ഞത്.
പണ്ഡിറ്റിന്റെ നിലപാട് ..പ്രമുഖ നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതല്‍ ഈ നിമിഷം വരെ നടിയോടോപ്പം, അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാന്‍ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു . ഈ കാലയളവില്‍ അവരോടൊപ്പം നിന്നിരുന്ന പല നടീനടന്മാര്‍ കൂറുമാറി, സാക്ഷികള്‍ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടര്‍ വരെ രാജിവെച്ച് പോവുക ആണ്.. കഷ്ടം …
നടീനടന്മാര്‍ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവര്‍ക്കെതിരെ പ്രതികരിച്ചില്ല .രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍ . കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്തു ? ആര്‍ജ്ജവമുള്ള സിനിമാക്കാര്‍ ആയിരുന്നെങ്കില്‍ പണ്ടേ അവര്‍ക്ക് നീതി ലഭിച്ചേനെ.
എന്നാല്‍ അസൂയയും കുശുമ്പും, മത്സരവും, ചില പണ്ടത്തെ പ്രതികാരം തീര്‍ക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്. ചിലര്‍ പ്രഹസനങ്ങള്‍ നടത്തി ഈയിടെ മുതലക്കണ്ണീര്‍ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു .
(ചിലര്‍ ഇരയുടെ കൂടെ, ചിലര്‍ വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിച്ച് കൂടെ , ചിലര്‍ പള്‍സര്‍ സുനിക്കൊപ്പം . അവന്റെ കൂടെയും ?….)(വാല്‍കഷ്ണം .. ഇരയെന്നു മറ്റുള്ളവര്‍ പറഞ്ഞു…. എന്നാല്‍ താന്‍ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു…. Good , great..)