ആ സ്ത്രീ മോഹന്‍ലാലിന്റെ കരണത്തടിച്ചു, അതൊരു ഒന്നൊന്നര അടിയായിരുന്നു; തുറന്നു പറഞ്ഞ് സന്തോഷ് ശിവന്‍

കാലാപാനി, എന്ന സിനിമയിയുടെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍.

ഒരു സീനില്‍ ആദിവാസി സ്ത്രീ മോഹന്‍ലാലിനെ അടിക്കുന്ന സീനുണ്ടെന്നും ആ സ്ത്രീ അത് റിയലായി തന്നെ ചെയ്‌തെന്നും സന്തോഷ് ശിവന്‍ പറയുന്നു. ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ഒറ്റയടി വച്ചു കൊടുത്തു. അതൊരു ഒന്നൊന്നര അടിയായിരുന്നു.

ഞാന്‍ കണ്ടതില്‍ ഏറ്റവും റിയലായ അടിയാണ്. ഈയ്യടുത്ത് ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ആ അടി ഓര്‍മ്മയുണ്ടോ എന്ന്. ഉണ്ട് ഉണ്ട് നന്നായി ഓര്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. അവര്‍ നന്നായിട്ട് തന്നെ അടിച്ചു. മീന്‍ പിടിക്കുന്ന കൈ അല്ലേ, അത് വച്ച് നല്ല ഒരെണ്ണം കൊടുത്തു. അത് സിനിമയിലുണ്ട്. അദ്ദേഹം പറഞ്ഞു.

കാലാപാനി ചെയ്യുമ്പോള്‍ ഞങ്ങള്‍ ഞെട്ടിയ പല സംഭവമുണ്ടായിട്ടുണ്ട്. സാബു സിറിലാണ് ആര്‍ട്ട്സ്. ആര്‍ട്ട് ചെയ്യാനുള്ള പ്രോപ്പര്‍ട്ടിയൊക്കെ കൊണ്ടു വരുന്ന കപ്പല്‍ ഞങ്ങളുടെ മുന്നില്‍ വച്ച് കത്തിപ്പോയി. മുഴുവന്‍ കത്തി ഇല്ലാതായി.

അവസാനം എല്ലാം നമ്മള്‍ സ്വന്തമായി ഉണ്ടാക്കേണ്ടിവന്നു. ആന്‍ഡാമാനിലേക്ക് ഞങ്ങള്‍ കുതിരയെ കൊണ്ടു പോയപ്പോഴാണ് അവര്‍ ആദ്യമായി കുതിരയെ കാണുന്നത്. അവസാനം കുതിരയെ തിരികെ കൊണ്ടു വരാന്‍ സമ്മതിച്ചില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം