മലയാളികള്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉറുമി പോലുള്ള എപിക് ചിത്രങ്ങളാണെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍. അടുത്തവര്‍ഷം തന്നെ വളരെ വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്നും ് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ ഭയങ്കര താല്‍പര്യമുള്ളയാളാണ് താനെന്നും സിനിമാറ്റോഗ്രഫി ഒരു വിഷ്വല്‍ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും മലയാളത്തില്‍ ചെയ്യാനാണ് വലിയ ആഗ്രഹമുള്ളതെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.
ഒന്നാം ക്ലാസ് മുതല്‍ എന്റെ കൂടെ പഠിച്ച ക്ലാസ്മേറ്റ്സ് എല്ലാം കൂടി ഒരു റീയൂണിയന്‍ വെച്ചു. ആ റൂമില്‍ ഞാന്‍ ഒരു ക്യാമറ വെച്ചു. അതിലൊരു നാസാ സയന്റിസ്റ്റുണ്ട്. ഫ്യൂച്ചറിനെ പറ്റിയും പാസ്റ്റിനെ പറ്റിയും പറയും. നൊസ്റ്റാള്‍ജിക് ആന്‍ഡ് ഫ്യൂച്ചറിസ്റ്റികായി എഴുതിയ സിനിമ ആണ് ജാക്ക് ആന്‍ഡ് ജില്‍. സിനിമയില്‍ ഒരുപാട് പേരുള്ള ആക്ടേഴ്സ് ഉണ്ടെങ്കിലും വില്ലന്മാരായി ഇവരെയൊക്കെ താന്‍ പിടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.
മഞ്ജു വാര്യര്‍,സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു ജാക്ക് ആന്‍ഡ് ജില്‍.