ഐശ്വര്യ ലക്ഷ്മി അവഗണിച്ചു, സൈക്കോയെ പോലെ നൈസായി ഒഴിവാക്കി, അവര്‍ പറഞ്ഞതൊക്കെ ഞാനറിഞ്ഞു: സന്തോഷ് വര്‍ക്കി

നിത്യമേനോന് ശേഷം നടി ഐശ്വര്യലക്ഷ്മിയ്‌ക്കെതിരെ ആരോപണവുമായി സന്തോഷ് വര്‍ക്കി. ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും ഒരു സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

നീലവെളിച്ചം പടം കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. അന്ന് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രസ് മീറ്റ് നടക്കാന്‍ പോവുകയാണ്. ഐശ്വര്യ ലക്ഷ്മി വന്നപ്പോള്‍ ഞാന്‍ സാധാരണയുള്ളത് പോലെ സംസാരിക്കാന്‍ പോയതാണ്.

എന്നാല്‍ അവര്‍ ഒരു പ്രത്യേക രീതിയിലാണ് എന്നോട് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവര്‍ മീഡിയയോട് പറഞ്ഞ സന്ദേശം എനിക്ക് കിട്ടി. നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്’

‘നടിമാര്‍ ഇങ്ങനെയാണ്. നടന്‍മാര്‍ക്ക് എന്ത് നേടിയാലും അഹങ്കാരം ഉണ്ടാവില്ല. നടിമാര്‍ പെട്ടെന്ന് മാറും. മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വന്ന വഴി മറന്നിട്ടുണ്ടാവും. എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്. ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. നൈസായി ഒഴിഞ്ഞ് മാറി. കുറച്ച് നേരം സംസാരിച്ച വീഡിയോയുണ്ടായിരുന്നു. സന്തോഷ് വര്‍ക്കി പറഞ്ഞു.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ തമിഴകത്ത് പ്രശസ്തിയാര്‍ജിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28 ന് റിലീസ് ചെയ്യും. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്.

Read more

പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗത്തിന്റെ റിലീസിന് ശേഷം ഗട്ട ഗുസ്തി എന്ന തമിഴ് സിനിമയിലും ഐശ്വര്യ ലക്ഷ്മി പ്രധാന വേഷം ചെയ്തു. ഈ സിനിമയും വലിയ ശ്രദ്ധ നേടിയിരുന്നു.