ഡിപ്രഷനുണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭ്രാന്താണെന്ന് ഉറപ്പിച്ചവരുണ്ട്: സനുഷ

തനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞപ്പോള്‍ ഭ്രാന്താണെന്ന് കരുതിയവരുണ്ടെന്ന് നടി സനുഷ. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന താരം നേരത്തെ താന്‍ ഡിപ്രഷന്‍ നേരിട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞിരുന്നു. അന്ന് പല തരത്തിലും അതിനെ വ്യാഖ്യാനിക്കപ്പെട്ടു.

നടിയുടെ വാക്കുകള്‍

പലരും ചോദിക്കുന്ന ചോദ്യമാണ്, എവിടെയായിരുന്ന സനുഷ എന്ന്. എവിടെയും പോയിട്ടില്ല..പഠിക്കുകയായിരുന്നു. അതിനിടയില്‍ തമിഴിലും തെലുങ്കിലും കന്നടയിലും സിനിമകള്‍ ചെയ്തു. മലയാളത്തില്‍ മാത്രമാണ് ഒരു ഗ്യാപ്പ് എടുത്തത്. ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ തന്നെയാണ് തീരുമാനം. സിനിമയെ കൂടുതല്‍ സീരിയസായി കാണാന്‍ തുടങ്ങിയത് ഇപ്പോഴാണ്

പെട്ടന്ന് പ്രതികരിക്കുന്ന ആളായിരുന്നു ഞാന്‍. അന്ന് എന്റെ ഡിപ്രഷന്റെ കാര്യം തുറന്ന് പറയാന്‍ കാരണം, എന്റെ തുറന്ന് പറച്ചിലുകള്‍ കൊണ്ട് ഒരാള്‍ക്ക് എങ്കിലും മറ്റൊരാളോട് മനസ്സ് തുറക്കാന്‍ സാധിച്ചാല്‍ ഞാന്‍ സന്തോഷവതിയാണ്. നമ്മളെല്ലാവരും അത്തരം ചില ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് എന്നതാണ് സത്യം. അത് അത്തരം അവസ്ഥ നേരിടുന്നവരെ ബോദ്ധ്യപ്പെടുത്തണം എന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ ഇത്തരം അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താനും ഞാന്‍ ശ്രമിക്കാറുണ്ട്.

തുറന്ന് പറഞ്ഞതിന് ശേഷം പല തരത്തിലുള്ള പ്രതികരണങ്ങളാണ് കേട്ടത്. പ്രണയ നൈരാശ്യമാണെന്നൊക്കെ പറഞ്ഞിരുന്നു. അത്തരം കമന്റുകള്‍ കാണുമ്പോള്‍, നെഗറ്റീവ് കമന്റ് പറഞ്ഞ്, ട്രോള്‍ ചെയ്ത് ജീവിയ്ക്കുന്നവര്‍ കുറേയുണ്ട്. അവര്‍ ജീവിച്ചു പോയിക്കോട്ടേ എന്നേ ഞാന്‍ കരുതിയുള്ളൂ.

ഇക്കാര്യം ഞാന്‍ തുറന്ന് പറഞ്ഞ ശേഷം എനിക്ക് പല സന്ദേശങ്ങളും വന്നു. ഡിപ്രഷന്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്, സൈക്കാട്രിസ്റ്റിനെ കണ്ടു എന്ന് പറഞ്ഞാല്‍ വട്ടാണ് എന്ന് ഉറപ്പിച്ചു എന്ന് പറയുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഇപ്പോഴും ഉണ്ട്. എന്റെ കുടുംബം അതില്‍ നിന്നും നേരെ വിപരീതമാണ്. അവര്‍ എനിക്ക് ശക്തി നല്‍കി. ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കില്‍ അത് എന്റെ കുടുംബം നല്‍കിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി